മുൻ പി ആർ ഡി ഡയറക്ടർ തോട്ടം രാജശേഖരൻ അന്തരിച്ചു

തിരുവനന്തപുരം: പബ്ലിക് റേഷൻസ് വകുപ്പ് മുൻ ഡയറക്ടറും പ്രശസ്ത സാഹിത്യകാരനുമായ തോട്ടം രാജശേഖരൻ (95 )അന്തരിച്ചു. മണക്കാട് ഉഷയിലായിരുന്നു താമസം.നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എംഎൽ രാധമ്മ. മക്കൾ :സബിത റാണി (റിട്ട.എസ് ബി ഐ ),പരേതരായ സുജയകുമാർ, നന്ദലാൽ.മരുമക്കൾ: കെ ബി രാജൻ (റിട്ട. എസ് ബി ഐ), പ്രിയ സുജയ്.സംസ്കാരം ഞായറാഴ്ച രാവിലെ ശാന്തി കവാടത്തിൽ.

കാസർകോട് ജില്ലയിൽ കനത്ത മഴ; നാളെ മതപഠനശാലകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും അവധി

കാസർകോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഞായറാഴ്ച മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് മഴക്കെടുതിയുമായ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് സമയത്തും സഹായം അഭ്യർത്ഥിക്കുന്നതിനുമായി 24 മണിക്കൂറും സേവനവുമായി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

പദ്ധതി വിഹിതം:ഇടതു മുന്നണി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി

കാസർകോട് : തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതംവെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുഎൽ ഡി എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച്‌ നടത്തി. ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഹമീദ് പടിഞ്ഞാർ, എ. രവീന്ദ്രൻ, ഹനീഫ് കടപ്പുറം,ഷാഹിദ നിസാർ, അസീസ് കുന്നിൽ, ഇന്ദിരാ കുഞ്ഞിരാമൻ, കരീം മല്ലം, അസ്ഹർ പെരിയടുക്ക, അഭിലാഷ് കെ ബി, ജാബിർ ഏരിയാൽ, സഫീർ ഗുത്സാർ പ്രസംഗിച്ചു. കരീം മൈൽപാറ അധ്യക്ഷത വഹിച്ചു.

മഴ : ഒമ്പത് പേർ മരിച്ചു ആറു പേരെ കാണാതായി; വ്യാപക നാശം

തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്ത് മൂന്നു കുട്ടികളടക്കം 9 പേർ മരിച്ചു . ആറുപേരെ കാണാതായി. കലിതുള്ളി പെയ്ത മഴ വ്യാപക നാശനഷ്ടം വിതച്ചു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്കൊപ്പം അനുഭവപ്പെട്ട ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നഷ്ടം വിതച്ചു. പുഴകൾ കരകവിഞ്ഞ് വെള്ളം വീടുകളിലും കടകളിലും കയറിയും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹെക്ടർ കണക്കിനു സ്ഥലത്തെ കൃഷി നശിച്ചു. പൂഞ്ഞാറിലെ റജീന ജോണി, മകൻ ജോസഫ് ജോണി, പുതുപ്പള്ളിയിലെ 11കാരൻ മിലൻ കെ ഷിബു …

കാലവര്‍ഷക്കെടുതി മരണം ഏഴായി; മലപ്പുറത്ത് തോട്ടില്‍ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയുണ്ടായ മഴക്കെടുതിയില്‍ ഏഴു പേര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് റജീന, മകന്‍ ജോസഫിന്‍ ജോണി (24) എന്നിവര്‍ മരിച്ചു. രാവിലെയാണ് സംഭവം. മലപ്പുറത്ത് തോട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു.മലപ്പുറം തിരുവാലി കണ്ടമംഗലത്ത് മുനീറിന്റെ മകന്‍ രണ്ടരവയസുകാരന്‍ അബ്ദുല്‍ മുഹീന്‍ മരിച്ചു.കണ്ടമംഗലത്ത് തോട്ടരികില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തില്‍ വീണ് ഒഴുക്കില്‍ പെടുകയായിരുന്നു. കൊണ്ടോട്ടിയില്‍ മേലേപ്പറമ്പ് അബ്ദുല്‍ ഹമീദിന്റെ മകന്‍ ആദം ഐമന്‍ (4) തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ …

കാസർകോട് ജില്ലയിലെ തീരദേശ മേഖല കടലാക്രമണ ഭീഷണിയിൽ; കാവുഗോളിക്ക് പിന്നാലെ കോയിപ്പാടിയിലും കടൽഭിത്തി കടലെടുക്കുന്നു

കാസർകോട്: ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയിൽ. മൊഗ്രാൽപുത്തൂർ കാവുഗോളിയിൽ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് കടലെടുത്തു.ഇവിടെ നൂറ് മീറ്റർ കടൽ കരയിലേക്ക് കയറിയിട്ടുണ്ട്.റോഡ് കടലെടുത്തതോടെ ഗതാഗത മാർഗമില്ലാതെ തീരവാസികൾ ദുരിതത്തിലായി.ഇവിടെ 200-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുമെന്ന ഭയാശങ്കയിൽ കഴിയുകയാണ് പ്രദേശവാസികൾ. കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. എവിടെ സ്ഥാപിച്ച “ജിയോബാഗ് ”സംവിധാനം കടലെടുത്തു. ഇവിടെയും നിരവധി വീടുകൾ ഭീഷണി യിലാണ്.കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കൽ …

എ കെ എസ് ടി യു കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കാഞ്ഞങ്ങാട്: സേവന-വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസ് മാർച്ചും ധർണയും നടത്തി. 12-ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അനാദയകരമെന്ന പേരിൽ സ്‌കൂളുകൾ അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറികെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു.വിനയൻ കല്ലത്ത്, സി കെ ബിജു രാജ്, കുഞ്ഞിക്കണ്ണൻ നായർ, സുനിൽകുമാർ കരിച്ചേരി,ടി എ …

തോട്ടില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: നീറാട് കൂനയില്‍ തോട്ടില്‍ വീണ് നാലു വയസുകാരന്‍ മരിച്ചു. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെയും നാദിറയുടെയും മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടില്‍ കണ്ടത്. കാല്‍വഴുതി വീണതാകാമെന്നാണ് സംശയിക്കുന്നത്. മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്ത് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂര്‍ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.

ഭാര്യാ വീട്ടുകാരുടെ പീഡനം; സഹോദരിക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

മംഗ്‌ളൂരു: ഭാര്യാവീട്ടുകാരുടെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെയാണെന്നു പറയുന്നു, യുവാവ് ജീവനൊടുക്കി. ബെല്‍ത്തങ്ങാടി, കാജൂരിലെ അബുസാലി ഇസ്മയിലിന്റെ മകന്‍ സയ്യിദ് അന്‍വര്‍ (25) ആണ് ജീവനൊടുക്കിയത്.മീന്‍ലോറി ഡ്രൈവറാണ് അന്‍വര്‍. ഭാര്യയ്ക്കും രണ്ടു വയസ്സുള്ള മകനുമൊപ്പം ബലുവായിയിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതിനിടയില്‍ അന്‍വറിന്റെ തൊഴില്‍ നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഇതേ തുടര്‍ന്ന് അന്‍വര്‍ ബെലുവായിയിലുള്ള സഹോദരിയെ വീഡിയോ …

ദാരുണമായ അപകടം; ബസിടിച്ച് ഉഡുപ്പി മുന്‍ നഗരസഭാ വൈസ് പ്രസിഡന്റ് മരിച്ചു

ഉഡുപ്പി: ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹിന്ദു നേതാവുമായ മഞ്ജുനാഥ് കോളിന്റെ ഭാര്യയും ഉഡുപ്പി മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റുമായ ലക്ഷ്മി മഞ്ജുനാഥ് കോള്‍ (37)ആണ് മരിച്ചത്. കടിയാലിയിലെ ബിജെപി ഓഫീസില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ലയണ്‍സ് സര്‍ക്കിളിന് സമീപം നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ ബസിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് ഉഡുപ്പി ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റി.

ബന്തിയോട് കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍

കുമ്പള: കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടിച്ചു.മുട്ടം സ്വദേശി സന്ദീപ് എന്ന രാഘവ എമ്മിനെയാണ്3.6 ലിറ്റര്‍ വിദേശ മദ്യവുമായി പിടിച്ചതെന്നു കുമ്പള എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള എ.ബി അറിയിച്ചു. പ്രതിക്കെതിരെ കേസെടുത്തു. എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, പ്രജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കടലാക്രമണം നേരിടുന്ന കുമ്പള കോയിപ്പാടി മേഖല യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷിക്കണം: ബിജെപി

കുമ്പള: കടൽക്ഷോഭം അതിരൂക്ഷമായ കുമ്പള കോയിപ്പാടി കടപ്പുറത്തു യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷണമേർപ്പെടുത്തണമെന്നു ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് ബി വിക്രം പൈ, സംസ്ഥാന കമ്മിറ്റി അംഗം വി രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുകയാണെന്നു അവർ ചൂണ്ടിക്കാട്ടി. ഈ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം.കടൽക്ഷോഭം നേരിടുന്നവർക്കു സാമ്പത്തിക സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുമ്പള കടപ്പുറം ജംഗ്ഷൻ മുതൽ കൊപ്പള വരെയുള്ള കടലോര മേഖല എന്തും സംഭവിക്കാവുന്ന നിലയിലാണ് . …

ബാബു കോട്ടപ്പാറക്ക് കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരം

കാഞ്ഞങ്ങാട്: കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരത്തിനു ബാബു കോട്ടപ്പാറയെ തെരഞ്ഞെടുത്തു. 11 വര്‍ഷമായി വടംവലിക്ക് നല്‍കി വരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണിത്. 12ന് അങ്കമാലിയില്‍ പുരസ്‌കാരം വിതരണം ചെയ്യും.2015 ല്‍ കേരള ടീമിന്റ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് സീനിയര്‍ വടംവലി മത്സരത്തില്‍ വെങ്കലം നേടിയ കേരള ടീം അംഗമായിരുന്നു. 2016-2202 വരെ കേരള ടീമിന്റെയും 2019 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും2020 മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും വടംവലി പരിശീലകനാണ്.13 ഓളം നാഷണല്‍ മത്സരങ്ങളില്‍ …

കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം

കാസര്‍കോട്: കനത്തമഴയെ തുടര്‍ന്ന് ജില്ലയിലും ആശങ്ക ഉയരുന്നു. പുഴകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍ണ്ണാടക വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചെറുപുഴയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. മലയോരത്ത് മഴ ശക്തമായതോടെ ചൈത്രവാഹിനിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പൊടോതുരുത്തി, അച്ചാംതുരുത്തി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.പ്രദേശത്തു നിന്നു ആൾകാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി.മേല്‍പ്പറമ്പ്, ചെമ്പരിക്കയിലും പള്ളിക്കരയിലും കുമ്പള, കോയിപ്പാടിയിലും കടലാക്രമണം രൂക്ഷമാണ്. കോയിപ്പാടിയിൽ മൂന്നു വീടുകൾ അപകട ഭീഷണിയിലാണ്. ഒരു കുടുംബത്തോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഉദുമ, …

ബേഡകം മീത്തല്‍ വീട് തറവാട്ടിലെ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവം; നെല്‍കൃഷിയിറക്കല്‍ 13 ന്

കുണ്ടംകുഴി: ബേഡകം മീത്തല്‍ വീട് തറവാട്ടില്‍ അടുത്ത മാര്‍ച്ചില്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള നെല്‍കൃഷിയിറക്കല്‍ ആഗസ്റ്റ് 13 ന് നാട്ടി മഹോത്സവമായി കൊണ്ടാടും. ബേഡകം പാടശേഖരത്തിലെ എട്ട് ഏക്കറോളം വരുന്ന വയലുകളില്‍ ആണ് കൃഷിയിറക്കുന്നത്. വയനാട്ട് കുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള രാശി ചിന്തയും വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും നവംബര്‍ ഒന്നിന് രാവിലെ പത്ത് മണി മുതല്‍ തറവാട്ടില്‍ വച്ച് നടക്കും. തറവാട്ടിലേക്ക് ആവശ്യമായ സൗണ്ട് സിസ്റ്റവും പോടിയവും തറവാട് പ്രവാസി കൂട്ടായ്മ ഭാരവാഹികള്‍ …

കനത്തമഴ; കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കാസര്‍കോട്: കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങള്‍ ഭയപ്പെടാതെ മേല്‍പ്പറഞ്ഞ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിവരങ്ങള്‍ അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. സൗജന്യ ഹെല്‍പ്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍: 1077 ജില്ലാ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം (DEOC) ഫോണ്‍ :04994 257700 9446601700 താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ …

കുക്കാര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെടുന്നതിന്റെ ഭയാനകമായ സിസിടിവി ദൃശ്യം പുറത്ത്

കാസര്‍കോട്: മംഗളൂരുവിലേക്കുള്ള പാതയില്‍ കുക്കാറില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെടുന്നതിന്റെ ഭയാനകമായ സിസിടിവി ദൃശ്യം പുറത്ത്. ഈമാസം 20 നാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് പുറപ്പെട്ട ബസാണ് തെന്നിപ്പോയി ഡിവൈഡറില്‍ ഇടിച്ചത്. മഴ പെയ്യുന്ന സമയത്താണ് ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. ബസില്‍ അധികം യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് തലങ്ങും വിലങ്ങും പാഞ്ഞ് തെന്നിപ്പോകുന്നതും പിന്നീട് ഡിവൈഡറില്‍ ഇടിച്ച് പിന്നോട്ടു വരുന്നതും ദൃശ്യത്തില്‍ കാണാം. മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തിന് …

കുടിവെള്ള കിണറിലേക്ക് ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മലിനജല നിക്ഷേപം: ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്

ബദിയടുക്ക: ബദിയടുക്ക അപ്പര്‍ ബസാറിലെ കുടിവെള്ള കിണറിലേക്ക് ജന പ്രതിനിധിയുടെ കെട്ടിടത്തില്‍ നിന്ന് മലിനജലം ഒഴുക്കുന്നെന്ന പരാതിയില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിനു ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കുമെന്നു മേഖലാ സെക്രട്ടറി താജുദ്ദീന്‍, മേഖലാ കമ്മിറ്റി അംഗം അബു മൂക്കംപാറ തുടങ്ങിയവര്‍ അധികൃതരെ മുന്നറിയിച്ചു. വിവാദത്തെത്തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ചശേഷം പഞ്ചായത്ത് സെക്രട്ടറിയെക്കണ്ട് പ്രവര്‍ത്തകര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിനെയും പ്രതിഷേധം അറിയിച്ചു.പരാതിയെത്തുടര്‍ന്നുസ്ഥലം സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. …