ബാബു കോട്ടപ്പാറക്ക് കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരം

കാഞ്ഞങ്ങാട്: കേരള ബുക്ക് ഓഫ് റെക്കോഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരത്തിനു ബാബു കോട്ടപ്പാറയെ തെരഞ്ഞെടുത്തു. 11 വര്‍ഷമായി വടംവലിക്ക് നല്‍കി വരുന്ന സമഗ്ര സംഭാവന പരിഗണിച്ചാണിത്. 12ന് അങ്കമാലിയില്‍ പുരസ്‌കാരം വിതരണം ചെയ്യും.
2015 ല്‍ കേരള ടീമിന്റ ഭാഗമായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് സീനിയര്‍ വടംവലി മത്സരത്തില്‍ വെങ്കലം നേടിയ കേരള ടീം അംഗമായിരുന്നു. 2016-2202 വരെ കേരള ടീമിന്റെയും 2019 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും
2020 മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും വടംവലി പരിശീലകനാണ്.
13 ഓളം നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിലൂടെ കേരളത്തിനും
കണ്ണൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് നിരവധി മെഡലുകള്‍ നേടിക്കൊടുത്തിട്ടുണ്ട്. തൃശൂര്‍ വിമല കോളേജ്, പീപ്പിള്‍സ് കോളേജ് മുന്നാട്, പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സി എസ് എ കോളേജ് മാടായി, രാജപുരം ടെന്‍ പയസ് കോളേജ്,മലപ്പുറം, കാസര്‍കോട് ജില്ലകളുടെ സ്‌കൂള്‍ ടീമുകളെയും മടിക്കൈ കക്കാട്ട് ഗവ. ഹൈസ്‌കൂള്‍, ബന്തടുക്ക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇരിയ ഹൈസ്‌കൂളിലെ കുട്ടികളെയും വടംവലി പരിശീലിപ്പിച്ചിട്ടുണ്ട്. നിരവധി തവണ കാസര്‍കോട് ജില്ലാ ടീം പരിശീലകനയിരുന്നു.
കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറിയുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page