കാസർകോട് : തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതംവെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുഎൽ ഡി എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഹമീദ് പടിഞ്ഞാർ, എ. രവീന്ദ്രൻ, ഹനീഫ് കടപ്പുറം,ഷാഹിദ നിസാർ, അസീസ് കുന്നിൽ, ഇന്ദിരാ കുഞ്ഞിരാമൻ, കരീം മല്ലം, അസ്ഹർ പെരിയടുക്ക, അഭിലാഷ് കെ ബി, ജാബിർ ഏരിയാൽ, സഫീർ ഗുത്സാർ പ്രസംഗിച്ചു. കരീം മൈൽപാറ അധ്യക്ഷത വഹിച്ചു.







