കാസര്‍കോട്: മംഗളൂരുവിലേക്കുള്ള പാതയില്‍ കുക്കാറില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെടുന്നതിന്റെ ഭയാനകമായ സിസിടിവി ദൃശ്യം പുറത്ത്. ഈമാസം 20 നാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് പുറപ്പെട്ട ബസാണ് തെന്നിപ്പോയി ഡിവൈഡറില്‍ ഇടിച്ചത്. മഴ പെയ്യുന്ന സമയത്താണ് ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടത്. ബസില്‍ അധികം യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് തലങ്ങും വിലങ്ങും പാഞ്ഞ് തെന്നിപ്പോകുന്നതും പിന്നീട് ഡിവൈഡറില്‍ ഇടിച്ച് പിന്നോട്ടു വരുന്നതും ദൃശ്യത്തില്‍ കാണാം. മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തിന് സമാനമായ സംഭവമാണ് കുക്കാറില്‍ നടന്നത്. ഈ പാതയില്‍ ബസുകള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ബസ് അപകട സിസിടിവി ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.







