തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയുണ്ടായ മഴക്കെടുതിയില്‍ ഏഴു പേര്‍ മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് റജീന, മകന്‍ ജോസഫിന്‍ ജോണി (24) എന്നിവര്‍ മരിച്ചു. രാവിലെയാണ് സംഭവം. മലപ്പുറത്ത് തോട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു.
മലപ്പുറം തിരുവാലി കണ്ടമംഗലത്ത് മുനീറിന്റെ മകന്‍ രണ്ടരവയസുകാരന്‍ അബ്ദുല്‍ മുഹീന്‍ മരിച്ചു.
കണ്ടമംഗലത്ത് തോട്ടരികില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തില്‍ വീണ് ഒഴുക്കില്‍ പെടുകയായിരുന്നു. കൊണ്ടോട്ടിയില്‍ മേലേപ്പറമ്പ് അബ്ദുല്‍ ഹമീദിന്റെ മകന്‍ ആദം ഐമന്‍ (4) തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.
കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴാം വാര്‍ഡില്‍ മഷിക്കല്ലേല്‍ സുമതി മരിച്ചു. വാഗമണ്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍(72) മരിച്ചു. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് മിലന്‍ കെ ഷാജു(11) മരിച്ചു.
വീടിന് സമീപം ജല്‍ ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിലേക്ക് മിലന്‍ വീഴുകയായിരുന്നു.








