കാസര്‍കോട്: കനത്തമഴയെ തുടര്‍ന്ന് ജില്ലയിലും ആശങ്ക ഉയരുന്നു. പുഴകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍ണ്ണാടക വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചെറുപുഴയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. മലയോരത്ത് മഴ ശക്തമായതോടെ ചൈത്രവാഹിനിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പൊടോതുരുത്തി, അച്ചാംതുരുത്തി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.പ്രദേശത്തു നിന്നു ആൾകാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി.
മേല്‍പ്പറമ്പ്, ചെമ്പരിക്കയിലും പള്ളിക്കരയിലും കുമ്പള, കോയിപ്പാടിയിലും കടലാക്രമണം രൂക്ഷമാണ്. കോയിപ്പാടിയിൽ മൂന്നു വീടുകൾ അപകട ഭീഷണിയിലാണ്. ഒരു കുടുംബത്തോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഉദുമ, ജന്മ കടപ്പുറത്തും കടലാക്രമണം അതിരൂക്ഷമാണ്. ഇവിടെ ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തുന്നു,
പുളിങ്ങോം വില്ലേജിലെ കാര്യങ്കോട് പുഴയില്‍ അനിയന്ത്രിതമായി വെള്ളം കയറിയതിനെ തുടര്‍ന്ന് മുന്‍ കരുതലുകളുടെ ഭാഗമായി കോഴിച്ചാല്‍, ഇടക്കോളനിയിലെ തുരുത്തില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കാനംവയല്‍ കോളനിയില്‍ പുഴയോട് ചേര്‍ന്നു താമസിക്കുന്ന രണ്ടു കുടുംബങ്ങളോടും മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.







