കാഞ്ഞങ്ങാട്: സേവന-വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസ് മാർച്ചും ധർണയും നടത്തി.
12-ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അനാദയകരമെന്ന പേരിൽ സ്‌കൂളുകൾ അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറികെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു.
വിനയൻ കല്ലത്ത്, സി കെ ബിജു രാജ്, കുഞ്ഞിക്കണ്ണൻ നായർ, സുനിൽകുമാർ കരിച്ചേരി,
ടി എ അജയകുമാർ, എ സജയൻ, കെ വിനോദ് കുമാർ, എം.ടി രാജീവൻ, എ കെ സുപ്രഭ, കെ വി ഷീമ ,കെവി
ഒ പ്രതീഷ്, കെ ശിശുപാലൻ , കെ പി പ്രശാന്ത് കുമാർ, എ സുനിത, കെ നയന കുമാരി, ജോജി മോൾ,എം.രതീഷ് , കെ ദിനേശ് കുമാർ,
പി വി ജഗദീശൻ നേതൃത്വം നൽകി.







