കുമ്പള: കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടിച്ചു.
മുട്ടം സ്വദേശി സന്ദീപ് എന്ന രാഘവ എമ്മിനെയാണ്
3.6 ലിറ്റര്‍ വിദേശ മദ്യവുമായി പിടിച്ചതെന്നു കുമ്പള എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള എ.ബി അറിയിച്ചു. പ്രതിക്കെതിരെ കേസെടുത്തു. എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, പ്രജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.







