കുമ്പള: കടൽക്ഷോഭം അതിരൂക്ഷമായ കുമ്പള കോയിപ്പാടി കടപ്പുറത്തു യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷണമേർപ്പെടുത്തണമെന്നു ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് ബി വിക്രം പൈ, സംസ്ഥാന കമ്മിറ്റി അംഗം വി രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുകയാണെന്നു അവർ ചൂണ്ടിക്കാട്ടി. ഈ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം.കടൽക്ഷോഭം നേരിടുന്നവർക്കു സാമ്പത്തിക സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുമ്പള കടപ്പുറം ജംഗ്ഷൻ മുതൽ കൊപ്പള വരെയുള്ള കടലോര മേഖല എന്തും സംഭവിക്കാവുന്ന നിലയിലാണ് . മണ്ഡലം വൈസ് പ്രസിഡണ്ട് സുധാകർ കാമത്ത്, ട്രഷറർ രാധാകൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, കാഞ്ചാറ, ശാരദ, അമിതആൽവ, വിനോദൻ കടപ്പുറം, രാമകൃഷ്ണൻ. വി. വി. എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.







