കുടിവെള്ള കിണറിലേക്ക് ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ മലിനജല നിക്ഷേപം: ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്

ബദിയടുക്ക: ബദിയടുക്ക അപ്പര്‍ ബസാറിലെ കുടിവെള്ള കിണറിലേക്ക് ജന പ്രതിനിധിയുടെ കെട്ടിടത്തില്‍ നിന്ന് മലിനജലം ഒഴുക്കുന്നെന്ന പരാതിയില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിനു ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കുമെന്നു മേഖലാ സെക്രട്ടറി താജുദ്ദീന്‍, മേഖലാ കമ്മിറ്റി അംഗം അബു മൂക്കംപാറ തുടങ്ങിയവര്‍ അധികൃതരെ മുന്നറിയിച്ചു. വിവാദത്തെത്തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ചശേഷം പഞ്ചായത്ത് സെക്രട്ടറിയെക്കണ്ട് പ്രവര്‍ത്തകര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിനെയും പ്രതിഷേധം അറിയിച്ചു.
പരാതിയെത്തുടര്‍ന്നുസ്ഥലം സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മലിനജലം ഒഴുകുന്നതുമൂലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സ് മലിനമാകുന്നതിനും പകര്‍ച്ചവ്യാധി പടരുന്നതിനുമുള്ള സാധ്യത നിലനില്‍ക്കുന്നതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കേണ്ട ചുമതലയുള്ള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നതെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page