ഉഡുപ്പി: ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹിന്ദു നേതാവുമായ മഞ്ജുനാഥ് കോളിന്റെ ഭാര്യയും ഉഡുപ്പി മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റുമായ ലക്ഷ്മി മഞ്ജുനാഥ് കോള്‍ (37)ആണ് മരിച്ചത്. കടിയാലിയിലെ ബിജെപി ഓഫീസില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ലയണ്‍സ് സര്‍ക്കിളിന് സമീപം നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ ബസിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് ഉഡുപ്പി ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റി.








