ഭാര്യാ വീട്ടുകാരുടെ പീഡനം; സഹോദരിക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി

മംഗ്‌ളൂരു: ഭാര്യാവീട്ടുകാരുടെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെയാണെന്നു പറയുന്നു, യുവാവ് ജീവനൊടുക്കി. ബെല്‍ത്തങ്ങാടി, കാജൂരിലെ അബുസാലി ഇസ്മയിലിന്റെ മകന്‍ സയ്യിദ് അന്‍വര്‍ (25) ആണ് ജീവനൊടുക്കിയത്.
മീന്‍ലോറി ഡ്രൈവറാണ് അന്‍വര്‍. ഭാര്യയ്ക്കും രണ്ടു വയസ്സുള്ള മകനുമൊപ്പം ബലുവായിയിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതിനിടയില്‍ അന്‍വറിന്റെ തൊഴില്‍ നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഇതേ തുടര്‍ന്ന് അന്‍വര്‍ ബെലുവായിയിലുള്ള സഹോദരിയെ വീഡിയോ കോള്‍ വിളിച്ച് ഭാര്യ വീട്ടുകാരുടെ പീഡനം കാരണം ജീവനൊടുക്കുന്നതായി അറിയിച്ചതായി പറയുന്നു. സഹോദരിയുടെ വീട്ടുകാര്‍ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും അന്‍വര്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ മൂഡുബിദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page