ബേഡകം മീത്തല്‍ വീട് തറവാട്ടിലെ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവം; നെല്‍കൃഷിയിറക്കല്‍ 13 ന്

കുണ്ടംകുഴി: ബേഡകം മീത്തല്‍ വീട് തറവാട്ടില്‍ അടുത്ത മാര്‍ച്ചില്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള നെല്‍കൃഷിയിറക്കല്‍ ആഗസ്റ്റ് 13 ന് നാട്ടി മഹോത്സവമായി കൊണ്ടാടും. ബേഡകം പാടശേഖരത്തിലെ എട്ട് ഏക്കറോളം വരുന്ന വയലുകളില്‍ ആണ് കൃഷിയിറക്കുന്നത്. വയനാട്ട് കുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള രാശി ചിന്തയും വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും നവംബര്‍ ഒന്നിന് രാവിലെ പത്ത് മണി മുതല്‍ തറവാട്ടില്‍ വച്ച് നടക്കും. തറവാട്ടിലേക്ക് ആവശ്യമായ സൗണ്ട് സിസ്റ്റവും പോടിയവും തറവാട് പ്രവാസി കൂട്ടായ്മ ഭാരവാഹികള്‍ തറവാട്ടില്‍ ഏല്‍പ്പിച്ചു. യോഗത്തില്‍ കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര സ്ഥാനികന്‍ രാഘവന്‍ വെളിച്ചപ്പാടന്‍, തറവാട്ട് ഭരണസമിതി ഭാരവാഹികളും, മാതൃസമിതി അംഗങ്ങളും,
ബേഡകം പ്രാദേശിക കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page