തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്ത് മൂന്നു കുട്ടികളടക്കം 9 പേർ മരിച്ചു . ആറുപേരെ കാണാതായി. കലിതുള്ളി പെയ്ത മഴ വ്യാപക നാശനഷ്ടം വിതച്ചു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്കൊപ്പം അനുഭവപ്പെട്ട ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നഷ്ടം വിതച്ചു. പുഴകൾ കരകവിഞ്ഞ് വെള്ളം വീടുകളിലും കടകളിലും കയറിയും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹെക്ടർ കണക്കിനു സ്ഥലത്തെ കൃഷി നശിച്ചു. പൂഞ്ഞാറിലെ റജീന ജോണി, മകൻ ജോസഫ് ജോണി, പുതുപ്പള്ളിയിലെ 11കാരൻ മിലൻ കെ ഷിബു ,ഇടുക്കി അടൂർ മലയിലെ സുമതി ,പീരുമേട് വാഗമണ്ണിലെ പ്രഭാകരൻ നായർ , മലപ്പുറം കൊണ്ടോട്ടിയിലെ നാലുവയസ്സുകാരൻ ആദം അയ്മൻ, വണ്ടൂരിലെ മൂന്നു വയസ്സുകാരൻ അബ്ദുൽ മുഹൈതി , വയനാട് പടിഞ്ഞാറേത്തറയിലെ ബെന്നി, പുത്തൻതുറയിലെ രാധാകൃഷ്ണൻ എന്നിവരാണ് ഉരുൾപൊട്ടലിലും വീട് തകർന്നും ഒഴുക്കിൽപ്പെട്ടും ഷോക്കേറ്റും മരിച്ചത്. കാണാതായ ആറു പേർക്ക് തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് മന്ത്രിമാർ നേതൃത്വം നൽകുന്നു. മഴക്കെടുതികളെയും വെള്ളപ്പൊക്കത്തെയും തുടർന്ന് സംസ്ഥാനത്ത് 65 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു . 1465 പേർ ക്യാമ്പുകളിൽ ഉണ്ട് .നെയ്യാർ, കല്ലാർകുട്ടി, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടർ തുറന്നു . അപകടങ്ങളിൽ 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗി കമായും തകർന്നു . കെടുതികളിൽപ്പെട്ടു മരിച്ചവരുടെ ആശ്രി തർക്കും പരിക്കേറ്റവർക്കും അപകടങ്ങൾ നേരിട്ടവർക്കും കൃഷിനശിച്ചവർക്കുംഒപ്പംസർക്കാരുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു









