മലപ്പുറം: നീറാട് കൂനയില്‍ തോട്ടില്‍ വീണ് നാലു വയസുകാരന്‍ മരിച്ചു. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെയും നാദിറയുടെയും മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടില്‍ കണ്ടത്. കാല്‍വഴുതി വീണതാകാമെന്നാണ് സംശയിക്കുന്നത്. മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്ത് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂര്‍ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.








