പ്രശസ്ത കോൽക്കളി പരിശീലകനും ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ വൈക്കത്ത് കാര്യമ്പു അന്തരിച്ചു

കാസർകോട്: പ്രശസ്ത കോൽക്കളി പരിശീലകനും ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ വൈക്കത്ത് കാര്യമ്പു (102) അന്തരിച്ചു. തെക്കേ മാണിയാട്ട് സ്വദേശിയാണ്. നിരവധി പ്രദേശങ്ങളിൽ കോൽക്കളി പരിശീലനം നടത്തി വന്ന ഇദ്ദേഹം മികച്ച കർഷകൻ കൂടിയായിരുന്നു. സംസ്കാരം രാത്രി നടക്കും. ഭാര്യ: പരേതയായ ആലയിൽ വെള്ളച്ചി. മക്കൾ: കൃഷ്ണൻ( കരിവെള്ളൂർ ), കുഞ്ഞമ്പു( ചന്തേര ), ഭാസ്കരൻ( ടൈലർ മാണിയാട്ട് ), കാർത്യായനി, മാധവി, ജാനകി, കമല, മധു( മുൻ പ്രവാസി ), പരേതനായ രാജൻ( …

മത്സ്യലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: മത്സ്യം കയറ്റി കർണാടകയിലേക്ക് പോവുകയായിരുന്ന ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ എട്ടോടെ ഇരിട്ടി മാടത്തിയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം ആണ് അപകടമുണ്ടായത്.മാടത്തി അത്തിക്കൽ ഹൗസിലെ ബാലൻ (64) ആണ് മരിച്ചത്. ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞുകയറി ബാലനെ ഇടിച്ചശേഷം റോഡിൽ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ബാലൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇരിട്ടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റാണിപുരം റോഡിൽ കാറുകൾ മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

കാസർകോട്: റാണിപുരം റോഡിലെ നെല്ലിത്തോട് ഭാഗത്ത് കാറുകൾ മറിഞ്ഞു. യാത്രക്കാർക്ക് പരിക്ക്. അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളാണ് നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ആദ്യ അപകടം നടന്നത്. കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ തിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ അരകിലോമീറ്റർ ദൂരെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള എര്‍ട്ടിഗ കാര്‍ റോഡരികിലെ കുന്നിൽ ഇടിച്ച ശേഷം റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാറുകൾ പൂർണ്ണമായും തകർന്നിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. …

ഗുരുതര രോഗം ബാധിച്ച വിജയനു വേണ്ടി കൈകോർക്കാം: നാട്

ചായ്യോത്ത് : രാഷ്ട്രീയ സാംസ്‌കാരിക കലാ കായിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ചായ്യോം ചേലക്കാട്ടെ വിജയന്റെ ജീവൻ രക്ഷിക്കാൻ നാട് സഹജീവിസ്നേഹികളായ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. രണ്ട് കിഡ്‌നിക്കും അസുഖം ബാധിച്ചതിനെത്തുടർന്നു വിജയൻ ഇപ്പോൾ ഡയാലിസിസ് ചെയ്‌തു വരികയാണ്. നാട്ടിലെ ഏത് കാര്യത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടാകുന്ന വിജയനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് കിഡ്‌നി മാറ്റിവെക്കൽ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഭാരിച്ച ചികിത്സാ ചെലവ് പെയിൻറിംഗ് തൊഴിലാളിയായ വിജയന്റെ ദരിദ്രകുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് . മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി …

ചോദ്യപേപ്പര്‍ ചോര്‍ച്ച: കര്‍ശന നടപടിയുമായി കേന്ദ്രം; 10 വര്‍ഷം തടവും 10 കോടി പിഴയും

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘടിത മാഫിയകള്‍ക്കെതിരെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയപരിധി, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്കുള്ള നിയമസാധുത, 10 വര്‍ഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ എന്നിവ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നരേന്ദ്രമോദി ഇന്നലെ നടത്തിയ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള 2024ലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ …

കുഞ്ഞിപ്പാറ എൻ.സി.എം ഉണ്ണികൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

കൊടക്കാട്: കുഞ്ഞിപ്പാറ കിഴക്കേ മഠത്തിൽ എൻ.സി.എം ഉണ്ണികൃഷ്ണൻ നമ്പ്യാർ(85) അന്തരിച്ചു. നാരങ്ങോളി ചിറക്കൽ മുല്ലേരി തറവാട് കാരണവരാണ്. ഭാര്യ: ദേവിക്കുട്ടി അക്കമ്മ. കെ.ഇ., മക്കൾ: വാസുദേവൻ കെ.ഇ. (റിട്ട. പ്രധാനാധ്യാപകൻ)  ശകുന്തള കെ.ഇ. മരുമക്കൾ: സജിത. കെ. (ടീച്ചർ ചട്ടഞ്ചാൽ). എം ജയരാജൻ നമ്പ്യാർ. (മാതൃഭൂമി ഏജന്റ് )സംസ്‍കാരം 25-ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ .

ഓണ്‍ലൈനില്‍ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് താടി വളരാനുള്ള എണ്ണ! ഒന്നര ലക്ഷം നഷ്ടപരിഹാരം

മുംബൈ: ആപ്പിള്‍ ഐഫോണ്‍ 14 പ്രോ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് താടി വളര്‍ത്തുന്ന ഓയില്‍. സംഭവത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ടും സെല്ലറും ചേര്‍ന്ന് 1.11 ലക്ഷത്തിലധികം രൂപ തിരികെ നല്‍കാന്‍ മുംബൈയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഇതിനുപുറമേ, നഷ്ടപരിഹാരമായും കേസ് നടത്തിപ്പ് ചെലവായും 70,000 രൂപ നല്‍കാനും ഫോറം ഉത്തരവില്‍ പറയുന്നു. ആവശ്യമായ തുക നല്‍കി ഉപഭോക്താവ് ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഓര്‍ഡര്‍ നല്‍കിയതെന്നും, അതിനാല്‍ കൃത്യമായ ഉല്‍പ്പന്നം തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാന്‍ പ്ലാറ്റ്ഫോമിന് ഉത്തരവാദിത്തമുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.2023 ഏപ്രില്‍ …

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കണം: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ

നീലേശ്വരം : അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അനുവദിക്കുക, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക. തൊഴിലാളി ക്ഷേമനിധിക്ക് മതിയായ ഫണ്ട് അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി സബ് ട്രഷറി ഓഫീസ്  മാർച്ചുംധർണയും നടത്തി .ജില്ലാ പ്രസിഡണ്ട് പി ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ജാനകി അധ്യക്ഷത വഹിച്ചു പി എം സന്ധ്യ , വിവി ശ്രീജ, സി സി കുഞ്ഞികണ്ണൻ, സെക്രട്ടറി …

ശുചിത്വ കേരളം: നീലേശ്വരം നഗരസഭ ശുചിത്വ സന്ദേശ വാഹന പ്രചരണ യാത്ര നടത്തി

നീലേശ്വരം: ശുചിത്വ കേരളം എന്ന ലക്ഷ്യവുമായി നീലേശ്വരം നഗരസഭയും ജില്ലാ കെ.എസ്.ഡബ്ല്യു.എം.പി.യും ചേർന്നു നഗരസഭാ പരിധിയിലെ മുഴുവൻ വാർഡുകളിലും ശുചിത്വ സന്ദേശ വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി. പി. മുഹമ്മദ് റാഫി ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ. വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.വീടുകളിലെ ഉറവിട മാലിന്യ സംസ്കരണം, ജൈവ-അജൈവ മാലിന്യങ്ങളുടെ വേർതിരിക്കൽ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ, പൊതുസ്ഥലങ്ങൾ ശുചിയായി …

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ 13 ഇടങ്ങളില്‍ ചുങ്കം പിരിക്കും; ടോള്‍ ബൂത്തുകള്‍ ഇതാണ്

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെയുള്ള 645 കിലോമീറ്റര്‍ യാത്രയ്ക്കിടെ 13 ഇടങ്ങളില്‍ ചുങ്കം പിരിക്കും. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കും. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ഓരോ റീച്ചിലെയും നിര്‍മാണ രീതിയും ചെലവും അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്ക് നിശ്ചയിക്കുക. ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ നിരക്ക് കൂടും. ആകെയുള്ള 13 എണ്ണത്തില്‍ കൊളശ്ശേരി (കണ്ണൂര്‍), …

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച വരെ കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച …

കാസര്‍കോട് ജില്ലാ ആശുപത്രിക്ക് ലയണ്‍സ് ക്ലബ്ബിന്റെ 10 കോടി രൂപയുടെ സേവന പദ്ധതി

കാസര്‍കോട്: കാസര്‍കോട് ജില്ലാ ആശുപത്രിക്കു പ്രമേഹ രോഗ പരിശോധനക്കു സഞ്ചരിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി യൂണിറ്റ് സംഭാവന നല്‍കുമെന്നു ലയണ്‍സ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മാഹി ജില്ലകളുള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ ഭാരവാഹികള്‍ അറിയിച്ചു. ആകെ 10 കോടിയുടെ സേവനം നടപ്പാക്കും.മടിക്കൈ അടുക്കത്തു പറമ്പില്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന് ഒരു കോടി രൂപ നല്‍കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 26-നു കാഞ്ഞങ്ങാട്ടു ചേരുന്ന …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം; പടന്നയിലെ 70 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍. പടന്ന ഗണേഷ് മുക്കിലെ എസി അബൂബക്കറി(70)നെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വീട്ടിലെത്തിയ പെണ്‍കുട്ടിയെ വയോധികന്‍ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നു. എതിര്‍ത്തെങ്കിലും ശല്യം തുടര്‍ന്നു. പിന്നീട് കുതറി ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയുടെ വീട്ടിലെത്തി അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു. …

ഇവിഎം ഹാക്കിങ്ങിന്റെ പേരില്‍ പണം തട്ടിയെന്ന പരാതി; ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ബിഎം ജമാല്‍

കാസര്‍കോട്: ഇവിഎം ഹാക്കിങ്ങിന്റെ പേരില്‍ പണം തട്ടിയെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ബിഎം ജമാല്‍ നിഷേധിച്ചു.ഇവിഎമ്മിന്റെ കാര്യം പറഞ്ഞ് താന്‍ ആരെയെങ്കിലും കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ല. കോഴിക്കോട്, പേരാമ്പ്രയിലെ സ്‌ട്രോംഗ് റൂമില്‍ ആരോ കയറിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് പലരോടും പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്-ജമാല്‍ പറഞ്ഞു.പണം തട്ടിയെന്ന വാര്‍ത്തകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ കാസര്‍കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് ജമാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചത്.ഉദുമയിലെയും കാസര്‍കോട്ടേയും സ്ഥാനാര്‍ത്ഥികളില്‍ നിന്നു ചെക്കായോ …

മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസുകാരന്‍ മരിച്ചു

പയ്യന്നൂര്‍: പിലാത്തറ ചുമടുതാങ്ങി – കെ.എസ്.ഡി.പി റോഡില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു. ചെറുതാഴം ചുമടുതാങ്ങിയിലെ ‘നുറുല്‍ ഹയാ’യില്‍ ഐസാം (2) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ …

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ജനൽ ചില്ലുകൾ അടിച്ചു തകര്‍ത്ത യുവാവ് അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിച്ചു

കണ്ണൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്ത വിരോധത്തില്‍ യുവാവ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകര്‍ത്തു.എന്നിട്ടും കലിയടങ്ങാതെ അമ്മയെയും സഹോദരിയെയും ക്രൂരമായി ആക്രമിച്ചു. ഇരിട്ടി, കീഴൂര്‍, വികാസ് നഗറിലെ വയല്‍പ്പീടികയില്‍ ഹൗസില്‍ വി പി സൈനബ (70) മകള്‍ വി പി നസീമ (47) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സൈനബയുടെ മകന്‍ ഷെരീഫിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സൈനബയും മകള്‍ നസീമയും താമസിക്കുന്ന വീട്ടിലേയ്ക്ക് എത്തിയ ഷെരീഫ് മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്നു പറയുന്നു. പണം …

ഭാര്യ പിണങ്ങിപ്പോയതിന് കാരണം മാതാവ്! മാതാവിനെ ഓടിച്ചിട്ട് വെട്ടിപ്പരിക്കേല്‍പിച്ചു, മകന്‍ അറസ്റ്റില്‍

കൊല്ലം: ഭാര്യ തന്നോട് പിണങ്ങിപ്പോകാന്‍ കാരണം മാതാവാണെന്ന് ആരോപിച്ച് വയോധികയ്ക്ക് നേരെ ആക്രമണം. മാതാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം തൊടിയൂര്‍ മുഴങ്ങോടി പുത്തന്‍പുരയില്‍ വീട്ടില്‍ രാജേഷ് (56) ആണ് മാതാവ് സരസ്വതി(79)യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി വീട്ടില്‍പോയിരുന്നു. ഇതറിഞ്ഞ രാജേഷ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ വെച്ച് മാതാവുമായി വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടയില്‍ വെട്ടുകത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.വലതുകയ്യില്‍ വെട്ടേറ്റ സരസ്വതി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ …

അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വിരോധം; മധ്യവയസ്‌ക്കന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു

കണ്ണൂര്‍: അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ മധ്യ വയസ്‌കന്റെ മൂക്കിടിച്ചു തകര്‍ത്തതായി പരാതി. തളിപ്പറമ്പ, മൊറാഴ, സി ആര്‍ സി വായനശാലയ്ക്കു സമീപത്തെ മേലേത്ത് ഹൗസില്‍ പി ടി വിജയനാ(59)ണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ കടമ്പേരിയിലെ അമലിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അമല്‍ തന്റെ അമ്മൂമ്മയെ ദേഹോപദ്രവം ചെയ്തത് വിജയന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അമല്‍ തന്നെ ആക്രമിച്ചതെന്നു വിജയന്‍ പൊലീസില്‍ പരാതിപ്പെട്ടു.