കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ 13 ഇടങ്ങളില്‍ ചുങ്കം പിരിക്കും; ടോള്‍ ബൂത്തുകള്‍ ഇതാണ്

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെയുള്ള 645 കിലോമീറ്റര്‍ യാത്രയ്ക്കിടെ 13 ഇടങ്ങളില്‍ ചുങ്കം പിരിക്കും. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കും. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ഓരോ റീച്ചിലെയും നിര്‍മാണ രീതിയും ചെലവും അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്ക് നിശ്ചയിക്കുക. ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ നിരക്ക് കൂടും. ആകെയുള്ള 13 എണ്ണത്തില്‍ കൊളശ്ശേരി (കണ്ണൂര്‍), കുമ്പളം (എറണാകുളം), തിരുവല്ലം (തിരുവനന്തപുരം), വെട്ടിച്ചിറ (മലപ്പുറം), ഒളവെണ്ണ (കോഴിക്കോട്) എന്നിവ നിലവിലുള്ളതാണ്. പുല്ലൂര്‍ പെരിയ (കാസര്‍കോട്), തിരുവങ്ങാട് (കണ്ണൂര്‍), അഴിയൂര്‍ (കോഴിക്കോട്), നാട്ടിക (തൃശ്ശൂര്‍), കൊമ്മാടി (ആലപ്പുഴ), ഓച്ചിറ, പാരിപ്പള്ളി (കൊല്ലം) എന്നിവിടങ്ങളിലാണ് പുതുതായി ടോള്‍ കേന്ദ്രങ്ങളുള്ളത്. ഇവ നിര്‍മാണഘട്ടത്തിലാണ്. ദേശീയപാത 66-ല്‍ പന്ത്രണ്ടും അനുബന്ധമായുള്ള അരൂര്‍-തുറവൂര്‍ 12.75 കിലോമീറ്റര്‍ ഉയരപ്പാതയിലെ എരമല്ലൂരില്‍ ടോള്‍ ബൂത്തുണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page