പ്രശസ്ത കോൽക്കളി പരിശീലകനും ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ വൈക്കത്ത് കാര്യമ്പു അന്തരിച്ചു

കാസർകോട്: പ്രശസ്ത കോൽക്കളി പരിശീലകനും ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ വൈക്കത്ത് കാര്യമ്പു (102) അന്തരിച്ചു. തെക്കേ മാണിയാട്ട് സ്വദേശിയാണ്. നിരവധി പ്രദേശങ്ങളിൽ കോൽക്കളി പരിശീലനം നടത്തി വന്ന ഇദ്ദേഹം മികച്ച കർഷകൻ കൂടിയായിരുന്നു. സംസ്കാരം രാത്രി നടക്കും. ഭാര്യ: പരേതയായ ആലയിൽ വെള്ളച്ചി. മക്കൾ: കൃഷ്ണൻ( കരിവെള്ളൂർ ), കുഞ്ഞമ്പു( ചന്തേര ), ഭാസ്കരൻ( ടൈലർ മാണിയാട്ട് ), കാർത്യായനി, മാധവി, ജാനകി, കമല, മധു( മുൻ പ്രവാസി ), പരേതനായ രാജൻ( ടൈലർ ). മരുമക്കൾ: ശോഭ (ആണൂർ), ശ്രീദേവി (ചന്തേര, ), ശ്യാമള (കാഞ്ഞങ്ങാട്), കുഞ്ഞമ്പു (പേക്കടം ), ബാലകൃഷ്ണൻ (പേക്കടം ), മോഹനൻ കൊടക്കാട്, രജനി ( മയ്യിൽ), ഷീബ (മീലിയാട്ട്). സഹോദരൻ: പരേതനായ വൈക്കത്ത് കുഞ്ഞമ്പു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page