കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍. പടന്ന ഗണേഷ് മുക്കിലെ എസി അബൂബക്കറി(70)നെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വീട്ടിലെത്തിയ പെണ്‍കുട്ടിയെ വയോധികന്‍ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നു. എതിര്‍ത്തെങ്കിലും ശല്യം തുടര്‍ന്നു. പിന്നീട് കുതറി ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയുടെ വീട്ടിലെത്തി അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു. പ്രതിക്കെതിരെ നേരത്തെയും സമാനമായ കേസുണ്ടായിരുന്നു.







