കണ്ണൂര്‍: അമ്മൂമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ മധ്യ വയസ്‌കന്റെ മൂക്കിടിച്ചു തകര്‍ത്തതായി പരാതി. തളിപ്പറമ്പ, മൊറാഴ, സി ആര്‍ സി വായനശാലയ്ക്കു സമീപത്തെ മേലേത്ത് ഹൗസില്‍ പി ടി വിജയനാ(59)ണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ കടമ്പേരിയിലെ അമലിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അമല്‍ തന്റെ അമ്മൂമ്മയെ ദേഹോപദ്രവം ചെയ്തത് വിജയന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അമല്‍ തന്നെ ആക്രമിച്ചതെന്നു വിജയന്‍ പൊലീസില്‍ പരാതിപ്പെട്ടു.








