മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസുകാരന്‍ മരിച്ചു

പയ്യന്നൂര്‍: പിലാത്തറ ചുമടുതാങ്ങി – കെ.എസ്.ഡി.പി റോഡില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു. ചെറുതാഴം ചുമടുതാങ്ങിയിലെ ‘നുറുല്‍ ഹയാ’യില്‍ ഐസാം (2) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശേഷം വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ കുഞ്ഞിന്റെ മൃതദേഹം ചുമടുതാങ്ങിയിലെ കുടുംബവീട്ടില്‍ എത്തിക്കും. കബറടക്കം മണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page