കണ്ണൂർ: മത്സ്യം കയറ്റി കർണാടകയിലേക്ക് പോവുകയായിരുന്ന ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ എട്ടോടെ ഇരിട്ടി മാടത്തിയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം ആണ് അപകടമുണ്ടായത്.
മാടത്തി അത്തിക്കൽ ഹൗസിലെ ബാലൻ (64) ആണ് മരിച്ചത്. ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞുകയറി ബാലനെ ഇടിച്ചശേഷം റോഡിൽ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ബാലൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇരിട്ടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







