ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, നാളെയിലേക്കുള്ള വിശ്വാസവും: ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

ഉദുമ: വീട് ഒരു കുടുംബത്തിന്റെ സുരക്ഷയും ആത്മാഭിമാനവും പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്.അത്തരമൊരു പ്രതീക്ഷയുടെ വാതിൽ ഇന്ന് മറ്റൊരു കുടുംബത്തിനായി ഉദുമ എം.എൽ.എ കെ നീലകണ്ഠൻ തുറന്നുകൊടുത്തു. ബഹ്റൈൻ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ അദ്ദേഹം തൈര ശാഖാ കമ്മിറ്റിക്ക് കൈമാറി.പ്രവാസത്തിന്റെ വിയർപ്പിനെ നാട്ടിലെ കണ്ണീരൊപ്പുന്ന കരുതലാക്കി മാറ്റിയ ചരിത്രമാണ് ബഹ്റൈൻ കെ.എം.സി.സി.യുടേത്. അനേകം കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട്, അനേകർക്ക് ചികിത്സ, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം, ദുരിതകാലങ്ങളിൽ കൈത്താങ്ങ്—ജീവകാരുണ്യത്തിന്റെ ഓരോ അധ്യായവും അവർ …

മുട്ട വില്പനയുടെ മറവിൽ എംഡിഎംഎ വിൽപ്പന; നീലേശ്വരം ചിറപ്പുറത്തെ യുവാവിന്റെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടി

കാസർകോട്: മുട്ട വില്പനയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ. നീലേശ്വരം ചിറപ്പുറത്തെ അമീർ40) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നീലേശ്വരം ഇൻസ്പെക്ടർ കെ മുരളീധരന്റെ നിർദ്ദേശപ്രകാരം എസ് ഐ കെവി രതീശനും സംഘവും ആണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചവൈകുന്നേരം യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കട്ടിലിനടിയിൽ സൂക്ഷിച്ച ഒരു ഗ്രാം എംഡി എം എ പിടികൂടി. അമീറിന് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇയാൾ പൊലീസ് …

നീറ്റില്‍ അതിശക്തമായ പ്രതിഷേധം; സിജെപിയുടെ സമരം ഏറ്റെടുത്ത് കോണ്‍ഗ്രസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: നീറ്റുപരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിന് മുന്നില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്കാഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തെരുവിലിറങ്ങി. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. അനേകം പ്രവര്‍ത്തകരാണ് സമരത്തിന് പിന്തുണയുമായി ഇവിടേയ്ക്ക് എത്തുന്നത്. …

സി.എച്ച് സെന്ററിന് ദുബൈ കെ.എം.സി.സി മൃതദേഹ പരിപാലന കിറ്റുകള്‍ നല്‍കി

കാസര്‍കോട്: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി സി.എച്ച് സെന്ററിന് മൃതദേഹ പരിപാലനത്തിനാവശ്യമായ കിറ്റുകള്‍ കൈമാറി. കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ നടത്തി വരുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗയാണ് കിറ്റുകള്‍ നല്‍കിയത്. ജനറല്‍ ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാകുന്ന സാഹചര്യങ്ങളില്‍ ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും, മൃതദേഹം മാന്യമായും മതാചാരാനുസൃതമായും പരിപാലിക്കുന്നതിനും ഈ കിറ്റുകള്‍ ഏറെ സഹായകരമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സി.എച്ച് സെന്റര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ …

സമഗ്ര 2026: 100 ദിന കര്‍മ്മപരിപാടി ഉദ്ഘാടനം 23ന്

തിരു: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയായ സമഗ്ര 2026 മുഖ്യമന്ത്രി വിഡി സതീശന്‍ 23നു ഉദ്ഘാടനം ചെയ്യും. 15000 ഗുണഭോക്താക്കള്‍ 100 കോടിയധികം രൂപയുടെ വായ്പ ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് മന്ത്രി കെഎ തുളസി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പരിപാടിയുടെയും വിവിധ ക്ഷേമ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനമാണ് 23നു കൊച്ചിയില്‍ നടക്കുക. പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.സംസ്ഥാന …

സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; 11 മരണം, 15 ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക്: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചു. തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി. 15-ഓളം പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (എന്‍.എച്ച്.പി.സി) ജീവനക്കാര്‍ ഉള്‍പ്പെടെ 40 ഓളം തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. നാംചി ജില്ലയിലെ തീസ്ത സ്റ്റേജ് -ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കമാണിത്.സിക്കിമിലെ സമര്‍ദങ് തുരങ്കത്തില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. നിര്‍മാണം നടക്കുന്ന തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതോടെ പുറത്തേക്കുള്ള വഴി പൂര്‍ണമായും …

ഉക്രൈനില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ഉക്രൈനില്‍ കൊല്ലപ്പെട്ട നാവികന്‍ വെള്ളരിക്കുണ്ടിലെ അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയല്‍, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങള്‍ വേഗത്തില്‍ ബന്ധുകള്‍ക്ക് ലഭ്യമാക്കും. അഖില്‍ ജോയിലിന്റെ …

ജോലിക്കിടെ കുഴഞ്ഞുവീണ കരിവേടകത്തെ തൊഴിലാളി മരിച്ചു

കാസര്‍കോട്: ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ബന്തടുക്ക കരിവേടകം ചൂഴുപ്പിയിലെ കിട്ടുനായകിന്റെ മകന്‍ നാരായണന്‍ (49) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.പനത്തടി എരിഞ്ഞിലംകോട് ജോലി സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പാലായില്‍ ദിയ ബിനു പുറത്തായി; നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി; എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍

കോട്ടയം: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. എല്‍ ഡി എഫിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ …

മാതാവ് കുളികഴിഞ്ഞുവന്നപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെ; വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നി വയലത്തലയില്‍ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാതാവ് സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടി വീട്ടിനുള്ളിലിരുന്ന് കളിക്കുകയായിരുന്നു. പിന്നീട് മാതാവ് കുളികഴിഞ്ഞുവന്നപ്പോള്‍ കാണുന്നത് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ്. കുട്ടിയെ തൊട്ടപ്പോള്‍ മാതാവിനും ഷോക്കേറ്റിരുന്നു. ഉടന്‍ തന്നെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കട്ടിലില്‍ വച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ നിന്നാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ …

പള്ളിക്ക് മുന്നില്‍പാര്‍ക്ക് ചെയ്ത ബൈക്ക് മോഷണം പോയി

കാസര്‍കോട്: പള്ളിക്കു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. നോര്‍ത്ത് തൃക്കരിപ്പൂര്‍ തങ്കയത്തെ ടി സിവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ജൂണ്‍ എട്ടിന് വൈകുന്നേരം തങ്കയം പള്ളിക്ക് മുന്‍വശത്ത് പാര്‍ക്ക് ചെയ്തതായിരുന്നു. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ചെമ്മനാട് വന്‍ കവര്‍ച്ച; വാതിലുകള്‍ തകര്‍ത്തു അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നു അരലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്: ചെമനാട്ട് വന്‍ കവര്‍ച്ച . വാതിലുകള്‍ തകര്‍ത്ത് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ മോഷ്ടിച്ചു. ചെമ്മനാട്, കെന്‍സ് ഓഡിറ്റോറിയത്തിനു സമീപത്തെ ഈക്കോട്ട് ഹൗസിലെ പി. കൃഷ്ണന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ് കവര്‍ച്ച. ജൂലായ് 19നു രാവിലെ 6.30 മണിക്കും 20ന് ഉച്ചക്ക് 11.30 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലും കിടപ്പുമുറിയുടെ വാതിലും തകര്‍ത്താണ് മോഷ്ടാക്കൾ പണം സൂക്ഷിച്ച അലമാര ഉണ്ടായിരുന്ന മുറിയില്‍ എത്തിയത്. പി. കൃഷ്ണന്‍ നല്‍കിയ …

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; പരിശോധനയില്‍ ഗര്‍ഭിണി; 16 കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

മംഗളൂരു: 16 കാരിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഉപ്പിനങ്ങാടി സ്വദേശി ശുഭരാജ് (28) ആണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്ന് മാതാവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ടോടെ ലൈല പുത്രബൈലുവില്‍ വച്ച് പ്രതിയെ പിടികൂടി. സംഭവം ആരോടും പുറത്തുപറയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ പ്രത്യേക …

ബേള വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി; 3 ലാപ് ടോപ്പുകള്‍ മോഷണം പോയി

കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ബേള വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി. ഓഫീസിന്റെ മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ കള്ളന്‍ മൂന്ന് ലാപ്‌ടോപ്പുകളുമായാണ് സ്ഥലം വിട്ടത്.(ഇന്ന്)ചൊവ്വ രാവിലെ വില്ലേജ് ഓഫീസര്‍ ശശി ഓഫീസിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. സമാനരീതിയില്‍ കവര്‍ച്ച നടത്തിയവരെ കേന്ദ്രീകരിച്ച് ബദിയഡുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞെട്ടലോടെ പൊലീസ് സേന; ത്രിപുരയിലെ പൊലീസ് മേധാവി ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

അഗര്‍ത്തല: ത്രിപുരയിലെ പൊലീസ് മേധാവിയെ അഗര്‍ത്തലയിലെ ആസ്ഥാനത്തെ ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനുരാഗ് ധന്‍കര്‍(60) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്‍കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്‍കറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച എസ്ഐടിയിലും, ഒളിവില്‍ പോയ വ്യവസായി നീരവ് മോദിയെ അന്വേഷിച്ച സിബിഐ സംഘത്തിലും അംഗമായിരുന്നു. 2025 മെയ് 17 നാണ് ത്രിപുര …

ഓണാഘോഷത്തിനു പോയ 13കാരിയെ പീഡിപ്പിച്ചു; ബന്ധുവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

കാസര്‍കോട്: ഓണം ആഘോഷിക്കാന്‍ കോട്ടയത്തെ ബന്ധുവീട്ടിലേക്കു പോയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കോട്ടയം ജില്ലയില്‍ താമസക്കാരനായ ബന്ധുവിനെതിരെയാണ് കേസ്.2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പെണ്‍കുട്ടി. പീഡനസംഭവം നടന്നത് കോട്ടയം ജില്ലയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് റഫര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

attempt murder

കാഞ്ഞങ്ങാട്ട് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരത്ത്

കാസര്‍കോട്: കാഞ്ഞങ്ങാട്, വടകരമുക്കില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. വടകര മുക്കിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ നിര്‍മ്മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ഉത്തംദത്ത (28)യ്ക്കാണ് കുത്തേറ്റത്. ഇയാളെ അതീവ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ ഹിമാമുല്‍ ഹഖിനെ പൊലീസ് തെരയുന്നു.ഇന്നലെ (തിങ്കള്‍) രാത്രിയിലാണ് സംഭവം. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായാണ് ഉത്തംദത്തയെ തൊട്ടടുത്ത മുറിയില്‍ താമസക്കാരനായ ഹിമാദുല്‍ ഹഖ് കുത്തിയതെന്നു പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറി; രാത്രി വീട്ടില്‍നിന്നും ഇറങ്ങിപ്പോയ 17-കാരന്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: രാത്രി കാണാതായ 17കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17) ആണ് മരിച്ചത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയര്‍കെയ്‌സ് ജനല്‍ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11.30 യോടെ അഖില്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. എന്നാല്‍ ഏറെ സമയമായിട്ടും തിരികെ വന്നില്ല. തുടര്‍ന്ന് സഹോദരന്‍ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറില്‍ നിന്നും അഖിലിനെ മരിച്ച നിലയില്‍ …