നീറ്റില്‍ അതിശക്തമായ പ്രതിഷേധം; സിജെപിയുടെ സമരം ഏറ്റെടുത്ത് കോണ്‍ഗ്രസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: നീറ്റുപരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗിന് മുന്നില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്കാഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തെരുവിലിറങ്ങി. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. അനേകം പ്രവര്‍ത്തകരാണ് സമരത്തിന് പിന്തുണയുമായി ഇവിടേയ്ക്ക് എത്തുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറുകയാണ് പ്രതിപക്ഷ സമരം. സമരവേദിയിലെ എംപി മാരെ ബലംപ്രയോഗിച്ചും അറസ്റ്റ് ചെയ്തും പൊലീസ് നീക്കി. പൊലീസും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം ഈ വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും സമരത്തില്‍ പങ്കാളികളായി. സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിപക്ഷ എംപിമാ കൈകോര്‍ത്ത് രാഹുല്‍ഗാന്ധിക്ക് കവചം തീര്‍ത്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വിഡി സതീശന്‍, മന്ത്രി പിസി വിഷ്ണുനാഥ് തുടങ്ങിയവരും സമരത്തില്‍ പങ്കാളികളായി. അതിനിടെ ഡീന്‍ കുര്യാക്കോസ് എംപിയെ പൊലീസ് മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നു. സമരം അവസാനിപ്പിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമര സ്ഥലത്തെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുകയാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രമന്ത്രിയെത്തിയതെന്നാണ് വിവരം.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page