ഞെട്ടലോടെ പൊലീസ് സേന; ത്രിപുരയിലെ പൊലീസ് മേധാവി ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

അഗര്‍ത്തല: ത്രിപുരയിലെ പൊലീസ് മേധാവിയെ അഗര്‍ത്തലയിലെ ആസ്ഥാനത്തെ ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനുരാഗ് ധന്‍കര്‍(60) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്‍കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്‍കറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച എസ്ഐടിയിലും, ഒളിവില്‍ പോയ വ്യവസായി നീരവ് മോദിയെ അന്വേഷിച്ച സിബിഐ സംഘത്തിലും അംഗമായിരുന്നു. 2025 മെയ് 17 നാണ് ത്രിപുര ഡിജിപിയായി ചുമതലയേറ്റത്. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു. 2005 മുതല്‍ 2013 വരെ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐയില്‍ എസ്പിയും ഡിഐജിയും ആയി സേവനമനുഷ്ഠിച്ചു. ഭാര്യയും ഒരുമകളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page