കാസര്‍കോട്: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി സി.എച്ച് സെന്ററിന് മൃതദേഹ പരിപാലനത്തിനാവശ്യമായ കിറ്റുകള്‍ കൈമാറി. കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ നടത്തി വരുന്ന കാരുണ്യ-സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗയാണ് കിറ്റുകള്‍ നല്‍കിയത്. ജനറല്‍ ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാകുന്ന സാഹചര്യങ്ങളില്‍ ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതിനും, മൃതദേഹം മാന്യമായും മതാചാരാനുസൃതമായും പരിപാലിക്കുന്നതിനും ഈ കിറ്റുകള്‍ ഏറെ സഹായകരമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സി.എച്ച് സെന്റര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ കരിം സിറ്റിഗോള്‍ഡ്, കോഡിനേറ്റര്‍ അഷ്റഫ് എടനീര്‍, അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, സലീം ചേരങ്കൈ, സഫ്വാന്‍ അണങ്കൂര്‍, മുഹമ്മദ് ഖാസിയാറകം, സമീല്‍ കൊറക്കോട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി സംബന്ധിച്ചു.







