മുട്ട വില്പനയുടെ മറവിൽ എംഡിഎംഎ വിൽപ്പന; നീലേശ്വരം ചിറപ്പുറത്തെ യുവാവിന്റെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടി

കാസർകോട്: മുട്ട വില്പനയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ. നീലേശ്വരം ചിറപ്പുറത്തെ അമീർ40) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നീലേശ്വരം ഇൻസ്പെക്ടർ കെ മുരളീധരന്റെ നിർദ്ദേശപ്രകാരം എസ് ഐ കെവി രതീശനും സംഘവും ആണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച
വൈകുന്നേരം യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കട്ടിലിനടിയിൽ സൂക്ഷിച്ച ഒരു ഗ്രാം എംഡി എം എ പിടികൂടി. അമീറിന് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. എഎസ് ഐ മാരായ എൻ എം രമേശൻ, പി വി ശ്രീജിത്ത്, എം പ്രീതി, സിവിൽ പോലീസ് ഓഫീസർ ടി ബാബു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page