ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; വിഷം കഴിച്ചത് പൊലീസിനും ജഡ്ജിക്കും എതിരെ കുറിപ്പ് എഴുതിവച്ച ശേഷം

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനു, ഭാര്യ ബിന്‍സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് (ചൊവ്വ) രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആലുവയിലെ ഒരു ജഡ്ജിക്കും എതിരെയുള്ള ആത്മഹത്യ കുറിപ്പ് ദമ്പതികളില്‍ നിന്നു കണ്ടെടുത്തു. മുന്‍ സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് ദമ്പതികളുടെ പരാതി. ഇത് മൂലം തങ്ങള്‍ക്ക് സാമ്പത്തിക-മാന നഷ്ടം ഉണ്ടാക്കിയതായും കുറിപ്പില്‍ പറഞ്ഞു. രണ്ടു പേരെയും ഹൈക്കോടതിക്കു മുന്നില്‍ ആംബുലന്‍സിനു അകത്താണ് …

കാസര്‍കോട്ട് വാഹനപരിശോധനക്കിടയില്‍ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; നെക്രാജെ, കല്ലൂരാവി സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടയില്‍ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു. ബദിയഡുക്ക, നെക്രാജെ സ്വദേശികളായ സഫ് വാന്‍, അമീര്‍, കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീന്‍ എന്നിവരാണ് അറസ്റ്റിലായത്. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒന്നര മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് അക്രമ സംഭവം അരങ്ങേറിയത്. കണ്‍ട്രോള്‍ റൂം എസ്‌ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന …

പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഇളയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ

മംഗളൂരു: പെൺകുട്ടിയുമായി രാത്രി മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഇളയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മംഗളൂരു താലൂക്കിലെ കാട്ടിപള്ള ചൊക്കബെട്ടുവിൽ താമസിക്കുന്ന സോമനാഥി(21) നെയാണ് സുറത്കൽ പൊലിസ് പിടികൂടിയത്. ഇളയ സഹോദരൻ മല്ലികാർജുനയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കൊപ്പൽ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ തഗ്യാല സ്വദേശികളായ ഇവർ കഴിഞ്ഞ അഞ്ചുവർഷമായി ചോക്കബെട്ടുവിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവദിവസം രാത്രി മല്ലികാർജുന മണിക്കൂറോളം ഒരു …

ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യുവതി; ചോദ്യം ചെയ്ത ടിടിഇയെ മർദ്ദിച്ചു, തന്നെ മർദ്ദിച്ചെന്ന് യുവതിയും

ഷൊർണൂർ: ജനറൽ ടിക്കറ്റ് എടുത്ത് റിസർവേഷൻ കോച്ചിൽ കയറിയ യുവതി ടിടിഇ യെ മർദ്ദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ്. സുജിത്തി(38) നാണ് പരിക്കേറ്റത്. യാത്രക്കാരി പട്ടിത്തറ സ്വദേശിനി ശ്രുതി (30)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാത്രി ഏഴോടെ ഫറോക്കിൽ വെച്ചാണ് സംഭവം. മംഗളൂരവിൽ നിന്നുംതിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്. ഫറോക്കിൽനിന്ന് കുറ്റിപ്പുറത്തേക്ക് യാത്ര ചെയ്യാൻ ജനറൽ ടിക്കറ്റുമായി യുവതി റിസർവേഷൻ കോച്ചിൽ കയറുകയായിരുന്നു. റിസർവേഷൻ കോച്ചാണെന്നും ജനറൽ …

ബളാലിലെ ടൂവീലർ വർക്ക് ഷോപ്പ് ഉടമ കടയുടെ അകത്ത് മരിച്ച നിലയിൽ

കാസർകോട്: ടൂവീലർ വർക്ക് ഷോപ്പ് ഉടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംതട്ടിൽ വർക്ക് ഷോപ്പ് നടത്തുന്ന ബളാൽ സ്വദേശി ചേവിരി നാരായണൻ(64) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇയാളെ കടയുടെ അകത്ത് തൂങ്ങിയ നിലയിൽ പരിസരവാസികൾ കണ്ടെത്തുകയായിരുന്നു. ചിറ്റാരിക്കൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: പുഷ്പ കുമാരി. മക്കൾ: നന്ദന, നയന. മരുമകൻ കൃഷ്ണചന്ദ്രൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, ശോഭന.

ഉക്രൈൻ തുറമുഖത്ത് ഇന്ത്യൻ എണ്ണ കപ്പലിനു നേരെ അക്രമം: ഇന്ത്യക്കാരായ നാല് കപ്പൽ ജീവനക്കാർ മരിച്ചു

കീവ്: ഉക്രൈൻ തുറമുഖമായ ഒഡേസയിൽ നിന്ന് ഇന്ധനവുമായി പുറപ്പെട്ട് ഗോൾഡൻ ലിയോ എന്ന് കപ്പലിന് നേരെയുണ്ടായ അക്രമത്തിൽ നാല് ഇന്ത്യൻ കപ്പൽ ജീവനക്കാർ മരിച്ചു.17ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ ഇന്ത്യക്കാരായിരുന്നു. അക്രമത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലു കളെ ലക്ഷ്യം വച്ചു ആക്രമിക്കുന്നതുംഅതിലെ സാധാരണക്കാരായ ജീവനക്കാരെ അപകടപ്പെടുത്തുന്നതും സമുദ്ര സഞ്ചാരത്തിനും വാണിജ്യത്തിനുമുള്ള സ്വാതന്ത്ര്യ ലംഘനമാണെന്നും അത് ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയുടെ മിസൈൽ ആക്രമണത്തിലാണ് ഇന്ത്യൻ കപ്പലിന് തീപിടിച്ചതെന്ന് ഉക്രൈൻ പറഞ്ഞു.

ലോകകപ്പ് സ്പാനിഷ് ടീമിന് 483 കോടി രൂപ സമ്മാനം: അർജന്റീനക്ക് 319 കോടി രൂപ

ന്യൂ ജേഴ്സി: ഫിഫ ലോകകപ്പ് നേടിയ സ്പാനിഷിനു 50 മില്യൺ ഡോളർ (483 കോടി രൂപ)സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ അർജന്റീനക്ക് 319 കോടി രൂപയും മൂന്നാം സ്ഥാനത്ത് എത്തിയ ഫ്രാൻസിന് 280 കോടി രൂപയും നാലാം സ്ഥാനത്ത് എത്തിയ ഇംഗ്ലണ്ടിന് 261 കോടി രൂപയുമാണ് സമ്മാനം. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ടീമിനു 184 കോടി രൂപയും പ്രി ക്വാർട്ടറിലെത്തിയ ടീമിന് 145 കോടി രൂപയും റൗണ്ട് ഓഫ് 32ലെ ടീമുകൾക്കു 107 കോടി രൂപയും …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഫിഫ ലോകകപ്പ് 2026 ആവേശം:​സ്പെയിൻ ലോകചാമ്പ്യന്മാർ: 16 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്പെയിൻ വീണ്ടും ഫുട്ബോൾ ലോകകിരീടം ചൂടി. ആവേശകരമായ ഫൈനലിൽ 106-ാം മിനിറ്റിൽ നേടിയ ഗോളിലാണ് സ്പെയിൻ അർജന്റീനയെ പരാജയപ്പെടുത്തിയത്. ലോകജേതാക്കളായ സ്പാനിഷ് ടീമിന് ജന്മനാട്ടിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിക്കുന്നത്. ​മത്സരശേഷമുള്ള വിവാദങ്ങൾ: കളി തോറ്റതിന് ശേഷം അർജന്റൈൻ താരം മൊളിന സ്പാനിഷ് താരത്തിന്റെ നെഞ്ചിൽ ഇടിച്ചതും ഫൈനലിൽ മെസ്സിയുടെ പെരുമാറ്റത്തെച്ചൊല്ലിയുള്ള വിമർശനങ്ങളും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. അർജന്റീന സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ചില്ലെന്ന പേരിൽ …

30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്;  സംഘത്തിലെ പ്രധാനികള്‍ മലയാളികൾ, രണ്ടുപേർ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് കസ്റ്റംസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദൗസ് എന്നിവരെ കഴിഞ്ഞദിവസം  വൈകിട്ട് ഇടപ്പള്ളിയില്‍ നിന്നാണ്  പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നിന്നും പിടിയിലായിരുന്നു. സെൻട്രല്‍ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ ഓപ്പറേഷൻ വജ്രയിലൂടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 12 കോടി ട്രാമഡോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍ പിടികൂടി. ഡൽഹിയിലെ  ഗോഡൗണില്‍ നിന്നാണ് കഴിഞ്ഞ ദിവസം …