ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീര് കുറവ്; ഹോട്ടലിൽ പൊരിഞ്ഞ തല്ല്, ഉടമയുടെ മൂന്നു പല്ലുകൾ നഷ്ടമായി

തൃശ്ശൂർ: ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറവായതിനെ ചൊല്ലി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് തൃശ്ശൂർ വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും , ചോദ്യം ചെയ്യാൻ എത്തിയവർക്കും സംഘർഷത്തിൽ പരിക്കേറ്റു. മിണാലൂരിലുള്ള സെലക്റ്റ് ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ആണ് പ്രശ്നമുണ്ടാക്കിയത്. ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞ് ബഹളം തുടങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ പരിഹരിക്കാൻ ശ്രമിച്ചു. ഇതോടെ പ്രശ്നക്കാർ ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയി. …

‘കറണ്ട് പോകും’: ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ഇന്ന് വൈകിട്ട് ഏഴിന് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകുന്നേരം പീക്ക് സമയത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണമാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്.  മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർദ്ധച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ …

വിയറ്റ്‌നാമിലെ ബോട്ടപകടം: മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം നാളെ

കൊല്ലം: വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ സംസ്‌കാരം നാളെ നടക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോണ്‍ എന്നിവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി മാറ്റി. ബുധനാഴ്ച രാവിലെ 10 മണി മുതല്‍ കൊട്ടാരക്കര മാര്‍ത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലില്‍ പൊതുദര്‍ശനത്തിന് …

സമാജിയോ മോട്ടേഴ്‌സിന്റെ നവീകരിച്ച കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയിലെ പിയാജിയോ ആപ്പെയുടെ അംഗീകൃത ഡീലറായ സമാജിയോ മോട്ടോഴ്സിന്റെ നവീകരിച്ച കാസര്‍കോട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് ചെങ്കള സന്തോഷ് നഗറിലെ ഫസാസ് ആര്‍ക്കേഡിലാണ് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വത്സന്‍ അജക്കോട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സമാജിയോ വിദ്യോദയം പദ്ധതി പ്രകാരം പത്താംതരം, പ്ലസ് ടു തലങ്ങളില്‍ ഉന്നത വിജയം നേടിയ പിയാജിയോ ഉപഭോക്താക്കളുടെ കുട്ടികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. നിര്‍ധനരായ പിയാജിയോ ഉപഭോക്താക്കളില്‍ തൊഴില്‍ എടുക്കാന്‍ പറ്റാത്തവര്‍ക്ക് സഹായധനം നല്‍കാനുള്ള …

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്; വെന്ത് ‘പാകമായ’ നിലയില്‍: ഹോട്ടല്‍ അടച്ചു

കൊച്ചി: ഹോട്ടലില്‍നിന്നു വാങ്ങിയ മുട്ടക്കറിയില്‍നിന്ന് ഒച്ച്. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി നഗരസഭ. വടക്കന്‍ പറവൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുള്ള ചായപ്പീടിക’ ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. പറയക്കാട് സ്വദേശി അഖില്‍ ഓണ്‍ലൈനായാണ് കറി വാങ്ങിയത്. കറിയില്‍ ഒച്ച് വെന്ത നിലയിലായിരുന്നു. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ കറി കഴിച്ചുതുടങ്ങിയ ശേഷമാണ് ഒച്ചിനെ കണ്ടത്. തുടര്‍ന്ന് അഖില്‍ ഹോട്ടലിന്റെ ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷ വിഭാഗത്തിനു പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ ഒച്ചിന്റെ ദൃശ്യങ്ങള്‍ …

നാലുമാസം മുമ്പ് വിവാഹിതയായ യുവതി തൂങ്ങി മരിച്ചു; ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ബംഗ്‌ളൂരു: നാലു മാസം മുമ്പ് വിവാഹിതയായ യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മൃതദേഹം തൂങ്ങി കിടക്കുന്നതു കണ്ട ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. തുംകൂര്‍, പട്ടനായക്കനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശരണ്യ (24), ഭര്‍ത്താവ് ഗിരീഷ് (28) എന്നിവരാണ് ജീവനൊടുക്കിയത്. നാലു മാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ശരണ്യയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയതായി പറയുന്നു. ഡോക്ടറെ കണ്ട് ചികിത്സ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ശരണ്യ കഴിഞ്ഞ ദിവസം കിടപ്പു മുറിയില്‍ …

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോൺ ഉപയോഗിച്ച് ഉത്തരമെഴുതി; പൈവളിഗെ സ്വദേശി അറസ്റ്റില്‍

കാസർകോട് : പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉത്തരമെഴുതിയ പൈവളിഗെ സ്വദേശി അറസ്റ്റില്‍. മഞ്ചേശ്വരം, പൈവളിഗെ, കുരുടപ്പദവിലെ സദന്‍ഗയ ഹൗസില്‍ എസ് ജനാര്‍ദ്ദന (36)യെ ആണ് കൂത്തുപറമ്പ് എ .സി . പി സിബി ടോമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കെ എസ് ഇ ബി വൊര്‍ക്കാടി സെക്ഷനില്‍ താല്‍ക്കാലിക ജീവനക്കാരനാണ് ജനാര്‍ദ്ദന. ജൂലായ് ഒന്നിന് മട്ടന്നൂര്‍ പോളി ടെക്‌നിക്കില്‍ നടന്ന കേരള ഗവ. സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനിലാണ് (കെ ജി സി ഇ) മൊബൈല്‍ ഫോണ്‍ …

പൊലീസ് പിടികൂടാതിരിക്കാന്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നത് ബുര്‍ഖ ധരിച്ച്; കുപ്രസിദ്ധ ക്രിമിനല്‍ സുര്‍മോ ഇമ്രാന്‍ പിടിയില്‍, പ്രതിക്കെതിരെ 23 കേസുകള്‍

ഉള്ളാള്‍: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പൊലീസിന്റെ പിടിയിലായി. ഉള്ളാള്‍ മേലങ്ങാടി ദര്‍ഗ റോഡില്‍ താമസിക്കുന്ന സുര്‍മോ ഇമ്രാന്‍ എന്ന ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മംഗളൂരു നഗരത്തിലും ഉഡുപ്പി ജില്ലയിലുമായി 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇമ്രാന്‍. കൊലപാതകം, കലാപം, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റുവാറണ്ടും ഉണ്ട്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുകയായിരുന്ന ഇയാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി പൊലീസ് ഉദ്യോഗസ്ഥരുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ …

‘എക്സൈസ് നമ്മക്ക് പുല്ലാണ് ‘: ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് മദ്യവിൽപന; ചൊക്രാന്റകത്ത് മുഹമ്മദ് അറസ്റ്റിൽ

പയ്യന്നൂർ:തളിപ്പറമ്പ നഗരത്തില്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് മദ്യവില്‍പ്പന നടത്തിയ വയോധികന്‍ അറസ്റ്റില്‍. നിരവധി കേസുകളിൽപ്രതിയായ ചപ്പാരപ്പടവ് തുയിപ്രയിലെ ചൊക്രാന്റകത്ത് മുഹമ്മദിനെ (60) ആണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ വി.വി.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് റോഡിലെ ന്യൂബസാറില്‍ നടത്തിയ പരിശോധനയിലാണ് മദ്യ വില്‍പ്പന നടത്തുന്നതിനിടെ ഇയാള്‍ പിയിലായത്.തളിപ്പറമ്പ ബസ്സ്റ്റാന്റ്, രജിസ്ട്രാര്‍ ഓഫീസ് പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മുഹമ്മദ് മദ്യം വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .ഗ്രേഡ് അസി. ഇന്‍സ്‌പെക്ടര്‍ …

കറന്തക്കാട് ജംങ്ഷനില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു; സപീഡ് ബ്രേക്കര്‍ സ്ഥാപിക്കണം: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: നഗരത്തിലെ കറന്തക്കാട് ജംങ്ഷനില്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന റോഡപകടത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മധൂര്‍ ഭാഗത്തു നിന്നും സര്‍വ്വീസ് റോഡിലേക്ക് കയറി വന്ന എക്സപ്രസ്സോ കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിന്റെ ബോണറ്റില്‍ തട്ടി മംഗളൂരു ഭാഗത്തു നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറികയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. കറന്തക്കാട് ജംങ്ഷനിലേക്ക് മധൂര്‍ റോഡില്‍നിന്നും വരുന്ന വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ഭാഗത്തേക്കു പോകുന്നത് സര്‍വീസ് റോഡുകളെ ബന്ധിപ്പിക്കുന്ന …

മാര്‍പ്പിനടുക്ക, ജയനഗർ റേഷന്‍ ഷോപ്പ് ഉടമ അശോക് ഭട്ട് അന്തരിച്ചു

കാസര്‍കോട്: മാര്‍പ്പിനടുക്ക, ജയനഗര്‍ റേഷന്‍ഷോപ്പ് ഉടമ കുംബഡാജെ, ഗുളിഗുഞ്ചിയിലെ അശോക് ഭട്ട് (52) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപി പ്രവര്‍ത്തകനായ അശോക് ഭട്ട് അയോധ്യ കര്‍ സേവയില്‍ പങ്കെടുത്തിരുന്നു.പരേതരായ ഗോപാലകൃഷ്ണഭട്ട്-രത്‌നാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മാധവഭട്ട്, രവിചന്ദ്ര, വെങ്കിട്ടരമണ, സൂര്യനാരായണ.

രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കണം: ദളിത് ലീഗ് മന്ത്രി അനിൽ കുമാറിനു നിവേദനം നല്‍കി

കാസര്‍കോട്: സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ പ്രസിഡണ്ട് രാജുകൃഷ്ണന്‍ റവന്യു വകുപ്പ് മന്ത്രി എ പി അനില്‍കുമാറിനു നിവേദനം നല്‍കി.വന്‍കിടക്കാര്‍ അന്യായമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമികള്‍ തിരിച്ചു പിടിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രസ്തുത ഭൂമി ദളിത്- ആദിവാസികള്‍ക്കു വിതരണം ചെയ്യണം. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും നിവേദനത്തില്‍ അഭ്യർത്ഥിച്ചു.

ഉദുമയില്‍ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസായി, പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

കാസര്‍കോട്: ഉദുമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. പ്രസിഡന്റിനെതിരേ യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഇത്. സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരേയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 11 നെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരത്തെടുപ്പ് നടക്കും വരെ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ലയ്ക്കായിരിക്കും പ്രസിഡന്റിന്റെ ചുമതല. ഉദുമയില്‍ യു.ഡി.എഫിന് 12-ഉം എല്‍.ഡി.എഫിന് 11-ഉം അംഗങ്ങളുണ്ട്. ബാലറ്റ് പേപ്പറിന്റെ പിറകില്‍ ഒപ്പില്ലാത്തതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. …

ജയിലില്‍ നിന്ന് സത്യപ്രതിജ്ഞ സംസ്ഥാനത്ത് ആദ്യം; സത്യവാചകം ചൊല്ലിക്കൊടുത്ത് മേയര്‍, ചരിത്രം കുറിച്ച് സുഗതന്‍

തൃശൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായി ബിജെപിയിലെ ആര്‍ സുഗതന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്. മേയര്‍ വി വി രാജേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി, ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള രാജേഷ് കുമാര്‍ എന്നിവരാണ് ഡയസില്‍ ഇരുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലറായ സുഗതന്‍ കാപ്പാ കേസില്‍ തടവിലായി വിയ്യൂര്‍ …

കാസർകോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ പരിശീലനം

കാസർകോട്: കാസർകോട് ആസ്റ്റര്‍ മിംസില്‍ ആറു മാസത്തെ സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് / നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു/എസ്.എസ്.എല്‍.സി പാസ്സായ 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതി – യുവാക്കൾക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ സ്വദേശത്തും വിദേശത്തും ജോലി ആഗ്രഹിക്കുന്നവർക്ക് കേന്ദ്രസര്‍ക്കാരിന്റെ എന്‍.സി.വി.ടി അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ഈ അവസരം പ്രയോജനപ്പെടും.വിശദ വിവരങ്ങള്‍ക്കു 7560946072 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ കെ.എ മഹ്‌മൂദ് അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ കെഎ മഹ്‌മൂദ് (75) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ഇന്ന് (ചൊവ്വ) രാവിലെ വീട്ടില്‍ വച്ച് ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ് കുഞ്ഞി, സുലൈഖ, അബ്ദുല്‍ റഹ്‌മാന്‍. മരുമക്കള്‍: ഇര്‍ഫാന, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: അബ്ബാസ്, അസ്മാബി, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുള്ള, ബീഫാത്തിമ.

വയറുവേദന: ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടയില്‍ മേല്‍പ്പറമ്പ്,മരവയല്‍ സ്വദേശി മരിച്ചു

കാസര്‍കോട്: വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഗൃഹനാഥന്‍ മരിച്ചു. മേല്‍പ്പറമ്പ്, മരവയല്‍ സ്വദേശി രവി (55)യാണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കേരി ഗുളികന്‍ ദേവസ്ഥാനത്തെ കര്‍മ്മിയായിരുന്നു രവി. ഭാര്യ: പ്രിയ. മക്കള്‍: പ്രസീത, പ്രവീണ, പ്രവീണ്‍, പ്രണയ. മരുമകന്‍: വിപിന്‍. സഹോദരങ്ങള്‍: സുരേഷ്, പരേതയായ ബേബി.

പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം; പ്രതി മോഷണത്തിനായി വീട്ടില്‍ കയറിയത് നഗ്‌നനായി

കൊച്ചി: പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം. വീട്ടില്‍ മോഷണത്തിനെത്തിയ യുവാവാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നഗ്‌നനായാണ് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് യുവതി പറയുന്നു. പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. ജൂലൈ 10 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശാവര്‍ക്കറായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് വീടിനുളളില്‍ കയറിയപ്പോള്‍ വീടിനകത്തെ സാമഗ്രിയെല്ലാം വാരിവലിച്ചിട്ട നിലിയിലായിരുന്നു. മറ്റൊരു മുറിയിലെത്തി നോക്കിയപ്പോള്‍നഗ്‌നനായ ഒരാള്‍ മോഷണം നടത്താന്‍ …