കാസര്‍കോട്: നഗരത്തിലെ കറന്തക്കാട് ജംങ്ഷനില്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന റോഡപകടത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. മധൂര്‍ ഭാഗത്തു നിന്നും സര്‍വ്വീസ് റോഡിലേക്ക് കയറി വന്ന എക്സപ്രസ്സോ കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കാറിന്റെ ബോണറ്റില്‍ തട്ടി മംഗളൂരു ഭാഗത്തു നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറികയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. കറന്തക്കാട് ജംങ്ഷനിലേക്ക് മധൂര്‍ റോഡില്‍നിന്നും വരുന്ന വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ഭാഗത്തേക്കു പോകുന്നത് സര്‍വീസ് റോഡുകളെ ബന്ധിപ്പിക്കുന്ന പാതയിലൂടെയാണ്. സര്‍വീസ് റോഡിലേക്ക് ഈ പാതയിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ അപകടം പതിവാകുന്നു. മംഗളൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എക്സിറ്റ് പോയിന്റിലിറങ്ങി സര്‍വീസ് റോഡിലൂടെ അമിത വേഗതയിലാണ് വരുന്നത്. മധൂര്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ചെറിയൊരു അശ്ര ദ്ധമതി ഇവിടെ വന്‍ ദുരന്തങ്ങള്‍ സംഭവിക്കാന്‍. അതുകൊണ്ട് റോഡിന്റെ ഇരുവശത്തും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രിഗിരി ഭാരവാഹികളായ ഷാഫി നാലപ്പാട്, ഷാഫി എ.നെല്ലിക്കുന്ന്, സി.ടി മുസ്തഫ എന്നിവര്‍ അധികൃതരോടാവശ്യപ്പെട്ടു.








