കാസര്‍കോട്: സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ പ്രസിഡണ്ട് രാജുകൃഷ്ണന്‍ റവന്യു വകുപ്പ് മന്ത്രി എ പി അനില്‍കുമാറിനു നിവേദനം നല്‍കി.
വന്‍കിടക്കാര്‍ അന്യായമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമികള്‍ തിരിച്ചു പിടിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രസ്തുത ഭൂമി ദളിത്- ആദിവാസികള്‍ക്കു വിതരണം ചെയ്യണം. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും നിവേദനത്തില്‍ അഭ്യർത്ഥിച്ചു.








