സമാജിയോ മോട്ടേഴ്‌സിന്റെ നവീകരിച്ച കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയിലെ പിയാജിയോ ആപ്പെയുടെ അംഗീകൃത ഡീലറായ സമാജിയോ മോട്ടോഴ്സിന്റെ നവീകരിച്ച കാസര്‍കോട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് ചെങ്കള സന്തോഷ് നഗറിലെ ഫസാസ് ആര്‍ക്കേഡിലാണ് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വത്സന്‍ അജക്കോട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സമാജിയോ വിദ്യോദയം പദ്ധതി പ്രകാരം പത്താംതരം, പ്ലസ് ടു തലങ്ങളില്‍ ഉന്നത വിജയം നേടിയ പിയാജിയോ ഉപഭോക്താക്കളുടെ കുട്ടികളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. നിര്‍ധനരായ പിയാജിയോ ഉപഭോക്താക്കളില്‍ തൊഴില്‍ എടുക്കാന്‍ പറ്റാത്തവര്‍ക്ക് സഹായധനം നല്‍കാനുള്ള താല്പര്യം സമാജിയോ മോട്ടേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. പിയാജിയോ വെഹിക്കിള്‍സിന്റെ മെഗാ ഡെലിവറി ചടങ്ങ് നടന്നു. വാര്‍ഡ് മെമ്പര്‍ ഫായിസ നൗഷാദ്, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിലീപ് സംസാരിച്ചു. സമാജിയോ മാനേജിംഗ് പാര്‍ട്ണര്‍ സി ആര്‍ സന്തോഷ്, പാര്‍ട്ണര്‍ ജെ മധു, ജനറല്‍ മാനേജര്‍ അനുമോദ് യു.കെ, സര്‍വീസ് മാനേജര്‍ കെ അഖില്‍
എന്നിവര്‍ സമാജിയോ മോട്ടോഴ്സിന്റെ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഉദ്ഘാടന ദിവസം ഷോറൂമില്‍ നിന്നും വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഒരുക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page