ബംഗ്‌ളൂരു: നാലു മാസം മുമ്പ് വിവാഹിതയായ യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മൃതദേഹം തൂങ്ങി കിടക്കുന്നതു കണ്ട ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. തുംകൂര്‍, പട്ടനായക്കനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശരണ്യ (24), ഭര്‍ത്താവ് ഗിരീഷ് (28) എന്നിവരാണ് ജീവനൊടുക്കിയത്. നാലു മാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ശരണ്യയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയതായി പറയുന്നു. ഡോക്ടറെ കണ്ട് ചികിത്സ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ശരണ്യ കഴിഞ്ഞ ദിവസം കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. ഈ സമയത്ത് ഭര്‍ത്താവ് ഗിരീഷ് തോട്ടത്തിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതും പിന്നാലെ ഭര്‍ത്തവ് വിഷം കഴിച്ച് മരിച്ചതും.








