പയ്യന്നൂർ:തളിപ്പറമ്പ നഗരത്തില്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് മദ്യവില്‍പ്പന നടത്തിയ വയോധികന്‍ അറസ്റ്റില്‍. നിരവധി കേസുകളിൽപ്രതിയായ ചപ്പാരപ്പടവ് തുയിപ്രയിലെ ചൊക്രാന്റകത്ത് മുഹമ്മദിനെ (60) ആണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ വി.വി.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് റോഡിലെ ന്യൂബസാറില്‍ നടത്തിയ പരിശോധനയിലാണ് മദ്യ വില്‍പ്പന നടത്തുന്നതിനിടെ ഇയാള്‍ പിയിലായത്.
തളിപ്പറമ്പ ബസ്സ്റ്റാന്റ്, രജിസ്ട്രാര്‍ ഓഫീസ് പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മുഹമ്മദ് മദ്യം വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .
ഗ്രേഡ് അസി. ഇന്‍സ്‌പെക്ടര്‍ പി.പി.മനോഹരന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.മുഹമ്മദ് ഹാരിസ്, സിവില്‍ ഓഫീസര്‍ വിനീത് എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദിനെ പിടികൂടിയത്.








