വയോധിക കിണറ്റിൽ വീണു മരിച്ചു

കാസർകോട്: വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ വലിയപറമ്പ, മാടക്കാലിലെ ശാരദ (81) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകിണറിൽ വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പൊലീസിൽ എസ്പി തലത്തിൽ അഴിച്ചു പണി; പി.ബാലകൃഷ്ണൻ നായർ നോർത്ത് റേഞ്ച് വിജിലൻസ് എസ് പി; കെ.വി വേണുഗോപാലിനെ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പിയായും നിയമിച്ചു

കാസർകോട്: പൊലീസിൽ എസ്പി തലത്തിൽ അഴിച്ചു പണി. കണ്ണൂർ – കാസർകോട് എസ് പി പി ബാലകൃഷ്ണൻ നായരെ നോർത്ത് റേഞ്ച് വിജിലൻസ് എസ് പിയായി നിയമിച്ചു. കണ്ണൂർ – കാസർകോട് ക്രൈം ബ്രാഞ്ചിൽ കെ.വി വേണുഗോപാലിനെ എസ്പിയായി നിയമിച്ചു. കാസർകോട് അഡീഷണൽ എസ്പിയായ സി എം ദേവദാസിനെ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയായും നിയമിച്ചു. മറ്റു അഞ്ചു അഡീഷണൽ എസ്പിമാരെ പ്രമോഷനോടെ വിവിധ സ്ഥലങ്ങളിൽ എസ്പിമാരായും നിയമനം നൽകി.

തളങ്കര മാലിക് ദീനാർ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവിയുടെ മാതാവ് അന്തരിച്ചു

കോഴിക്കോട്: കാസർകോട് തളങ്കര മാലിക് ദീനാർ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവിയുടെ മാതാവ് ഫാത്തിമ ഹജ്ജുമ്മ (84) അന്തരിച്ചു. കൊടുവള്ളി (പ്രാവിൽ) കൊടമരുതയിൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയാണ് ഭർത്താവ്. മറ്റു മക്കൾ: അബ്ദുൽ അസീസ് ( ഖത്തർ), അബ്ദുസലാം, മുഹമ്മദ് അഷ്‌റഫ് സൗദി), അബ്ദുൽ വഹാബ് (ഖത്തർ), അബൂബക്കർ സിദ്ദീഖ്, ആയിഷ ബീവി (കൊടുവള്ളി), മൈമൂന (പാലോളിത്താഴം), ഹാജറ ( നീലേശ്വരം).

പട്ടാപകല്‍ ഹൊസങ്കടിയില്‍ സ്‌കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല തട്ടിയെടുത്ത സംഭവം; ഒരാൾ അറസ്റ്റിൽ

കാസർകോട്: പട്ടാപകല്‍ ഹൊസങ്കടിയില്‍ സ്‌കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. കുമ്പള ബംബ്രാണ സ്വദേശിയായ എ.സന്ദീപ് എന്ന സന്തു (31) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കേസിലെ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം മൂന്നേകാലോടെ ഹൊസങ്കടി ദേശീയപാത സര്‍വ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വര്‍ണ്ണമാലയാണ് സംഘം തട്ടിയെടുത്തത്. പ്രദേശത്തെ സി സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സഞ്ചരിച്ച വാഹനം …

വിദ്യാർത്ഥിനി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഡിഗ്രി വിദ്യാർഥിനിയായ 19 കാരിയെ വീട്ടിനകത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മീപ്പുഗുരി, ചെട്ടി ഗദ്ദെയിലെ ഗിരീഷ് – ദീപിക ദമ്പതികളുടെ മകൾ പ്രത്യുക (19 )യാണ് മരിച്ചത് .ഇന്ന് (വ്യാഴം) ഉച്ചയോടെയാണ് പ്രത്യുകയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്ലസ് ടു കഴിഞ്ഞതിനുശേഷം മംഗ്ളൂരുവിലെ സ്വകാര്യ കോളേജിൽ മൂന്നുദിവസം മുമ്പാണ് ഡിഗ്രിക്ക് ചേർന്നത്. ഇന്ന് കോളേജിൽ പോയിരുന്നില്ല. കാസർകോട് ടൗൺ …

നിരവധി കുട്ടികളെ പീഡനത്തിനു ഇരയാക്കിയ കേസ്: ബേക്കലില്‍ നിന്നു മുങ്ങി ബീഹാറില്‍ പൊങ്ങിയ ഉസ്താദ് അറസ്റ്റിൽ , പിടിയിലായത് വിദേശത്തേയ്ക്ക് കടക്കാനുള്ള പദ്ധതിക്കിടയിൽ

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ടു പോക്‌സോ കേസുകളില്‍ പ്രതിയായ ഉസ്താദ് അറസ്റ്റില്‍. ബീഹാറിലെ ഒളി സങ്കേതത്തില്‍ നിന്ന് വളാഞ്ചേരി പൊലീസാണ് മലപ്പുറം, ആദവനാട് സ്വദേശിയായ എം കെ മുഹമ്മദിനെ പിടികൂടിയത്. ഇയാളെയും കൊണ്ട് പൊലീസ് സംഘം കേരളത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്.ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ അധ്യാപനാണ് മുഹമ്മദ് ഉസ്താദ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ ബേക്കൽ പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയും മാധ്യമങ്ങളില്‍ …

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എല്‍പിജി നിയന്ത്രണം കേന്ദ്രം നീക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ളുടെ പശ്ചാത്തലത്തില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രം നീക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. നിയന്ത്രണം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് ഇതോടെ രാജ്യം മാറും. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ആശ്വാസമാകും. ഇക്കഴിഞ്ഞ 9ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ …

ബദിയഡുക്ക- മുള്ളേരിയ റോഡില്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ച് തെറുപ്പിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബദിയഡുക്ക- മുള്ളേരിയ റോഡില്‍ മുള്ളേരിയ ജിവിഎച്ച് എസ് എസ് റോഡ് ജംഗ്ഷനില്‍ കാറിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. അശ്രദ്ധയിലും അജാഗ്രതയിലും അതിവേഗതയിലും മനുഷ്യ ജീവന് അപകടം വരത്തക്ക രീതിയില്‍ കാറോടിച്ചുവെന്നതിനാണ് കേസ്.ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുള്ളേരിയ, വിവേകാനന്ദ നഗറിലെ ശ്രിയാന്‍ (5), ദീക്ഷ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ദീക്ഷ. …

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്

കാസർകോട്: ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബൂത്തുകൾ ഉണ്ടായിരിക്കും.സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നൽകുന്നതിനു 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, 9 ഉത്സവ/ മേളകളിലെ …

ട്രെയിൻ യാത്രയ്ക്കിടയിൽ പെർള സ്വദേശിയുടെ ഐ ഫോൺ മോഷണം പോയി

കാസര്‍കോട്: ടെയിൽ യാത്രക്കിടയില്‍ യാത്രക്കാരന്റെ ഐ ഫോണ്‍ കവര്‍ച്ച ചെയ്തു. എൻ മകജെ,പെര്‍ള ബങ്കപ്പദവ് ഹൗസില്‍ എം.അബ്ദുള്‍ അസീസിന്റെ ഫോണാണ് നഷ്ടമായത്. ഇന്നലെ (ബുധൻ) ആലുവയില്‍ നിന്നും മാവേലി എക്‌സ്പ്രസില്‍ കാസര്‍ക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു. പിന്നിലെ ജനറല്‍ കോച്ചിലായിരുന്നു യാത്ര. ട്രെയിൻ പുലര്‍ച്ചെ ഒരു മണിക്ക് ആലുവക്കും അങ്കമാലിക്കുമിടയിലെത്തിയപ്പോഴാണ് മൊബൈല്‍ഫോണ്‍ കവര്‍ച്ച ചെയ്തത്. കാസര്‍കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

മയക്കുമരുന്ന് കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നു; തെക്കില്‍ സ്വദേശിയെ മംഗളൂരു പൊലീസ് അറസ്റ്റുചെയ്തു

മംഗളൂരു: എന്‍ഡിപിഎസ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ വാറണ്ടുപ്രതിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് തെക്കില്‍ ഷാഫി മന്‍സിലിലെ മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്. മുഹമ്മദ് റഫീഖിനെതിരെ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മംഗളൂരു സ്റ്റേഷനില്‍ കേസ് നിലവിണ്ടെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ക്കിടെ, പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കോടതി അയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു.വാറണ്ടിന്റെ അടിസ്ഥാനത്തില്‍, ബുധനാഴ്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘവും മുഹമ്മദ് റഫീഖിനെ കണ്ടെത്തി പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ …

തടാകത്തിന്റെ നടുവിലെ ജൈനക്ഷേത്രം

ആഗുംബെ പാഠാവലി പാഠം 1 – കെരെ ബസാഡി കൊടക്കാട് നാരായണൻ മംഗളൂരുവിന്റെ പ്രഭാതത്തിന് കടലിന്റെ ഉപ്പുമണമായിരുന്നു. എന്നാൽ ഞങ്ങളുടെ മനസ്സിനെ മാടിവിളിച്ചത് കടലല്ല, മഴയായിരുന്നു. പശ്ചിമഘട്ടത്തിന്റെ ഹൃദയത്തിൽ, കർണാടകയിലെ ഷിമോഗ (ശിവമൊഗ) ജില്ലയിലെ ചെറുഗ്രാമമായ ആഗുംബെ—”ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി” എന്നറിയപ്പെടുന്ന മഴയുടെ സ്വന്തം നാട്. ആ മഴയെ നേരിൽ കാണാനായിരുന്നു ഞങ്ങൾ ഇരുപത് പേർ യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ യാത്രയ്ക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ടത്. രാവിലെ 5 മണിക്ക് മിനി ടൂറിസ്റ്റ് ബസ്സിൽ …

പെരിയ സിഎച്ച്‌സിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം; കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: വോയ്‌സ് ഓഫ് പെരിയ

കാസര്‍കോട്: പെരിയ സിഎച്ച്‌സിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് വോയ്‌സ് ഓഫ് പെരിയ യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുംസര്‍വ്വീസ് റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് വികെ അരവിന്ദന്‍ ആധ്യക്ഷ്യം വഹിച്ചു. മധു പൊന്നാരട്ട, ശിവശങ്കരന്‍, കെ. അരവിന്ദാക്ഷന്‍, ജയന്‍ നിടുവോട്ടുപാറ, ട്രഷറര്‍ സചീന്ദ്രന്‍ പെരിയ സംസാരിച്ചു.

ഓണത്തിന് സ്വന്തം പൂക്കൾ: കാഞ്ഞങ്ങാട് നഗരസഭയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

കാസർകോട്: ഓണാഘോഷത്തിന് നഗരസഭയിൽ തന്നെ പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. നഗരസഭാ ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും കൂട്ടായ്മയായ ‘ഒപ്പരം’ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. ടൗൺ ഹാളിന് സമീപമുള്ള നെഹ്‌റു സ്‌മൃതി മണ്ഡപത്തിലെ ഒഴിഞ്ഞ സ്ഥലത്താണ് ചെണ്ടുമല്ലി തൈകൾ നട്ടത്.പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. വരും ദിവസങ്ങളിൽ നഗരസഭയിലെ മികച്ച ശുചിത്വ വാർഡിനും വീടിനും പുരസ്കാരം …

കസ്റ്റംസിന് കണ്ടെത്താനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവേട്ട, എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1165 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ദുബൈയില്‍ നിന്ന് ഫ്‌ലൈ നാസ് വിമാനത്തില്‍ എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് പിടിയിലായത്. ലഗേജിനുള്ളിലെ എമര്‍ജന്‍സി ലാംപിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തുകയായിരുന്നു. 9 മണിയോടെയാണ് ഇയാള്‍ വിമാനമിറങ്ങി പുറത്തുവന്നത്. വിമാനത്താവളത്തിന് …

‘ആം എ തൂഫാന്‍ വാരിയര്‍’; ലഹരിക്കെതിരായ പോരാട്ട പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ പൊലീസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ എന്നിവ സംയുക്തമായി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ‘ആം എ തൂഫാന്‍ വാരിയര്‍’ ലഹരിക്കെതിരായ പോരാട്ട പരിപാടി സംഘടിപ്പിച്ചു. നഗരസഭ, പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജ്, സിബി എസ് ഇ വിദ്യാലയങ്ങള്‍, ആരോഗ്യ വകുപ്പ്, ഫയര്‍ ഫോഴ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് …

കര്‍ണ്ണാടക മദ്യവുമായി അംഗഡിപ്പദവ് സ്വദേശി അറസ്റ്റില്‍; പിടിയിലായത് നിരവധി അബ്കാരി കേസുകളിലെ പ്രതി

കാസര്‍കോട്: കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കടമ്പാര്‍, അംഗഡിപ്പദവ് സ്വദേശി ബിഎം അനില്‍ കുമാറിനെയാണ് കുമ്പള റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി അബ്ദുള്ളയും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് (വ്യാഴം ) രാവിലെ 6.45 മണിയോടെ അംഗഡിപ്പദവില്‍ വച്ചാണ് അറസ്റ്റ്. പ്രതിയില്‍ നിന്നു 1.35 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കുമ്പള റേഞ്ചില്‍ അഞ്ച് അബ്കാരി കേസുകള്‍ ഉള്ളതായി കൂട്ടിച്ചേര്‍ത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ജിതിന്‍, പി …

സംസ്ഥാന ഐടിഐ കലോത്സവത്തിന് ബങ്കളത്ത് പ്രൗഢ തുടക്കം

കാസര്‍കോട്: സംസ്ഥാന ഇന്റര്‍ ഐടിഐ കലോത്സവത്തിന് മടിക്കൈ പഞ്ചായത്തിലെ ബങ്കളത്ത് പ്രൗഢോജ്വല തുടക്കം. പെണ്‍കുട്ടികളുടെ മോണോആക്ട്, ലളിതഗാനം എന്നീ ഇനങ്ങളിലെ മത്സരങ്ങളോടെയാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന കലോത്സവത്തിനു തുടക്കമായത്.സംസ്ഥാനത്തെ 32 ഐടിഐകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. തേജസ്വിനി, പയസ്വിനി, ഉപ്പള,ഷിറിയ എന്നീ പേരുകളിലുള്ള വേദികളിലായി 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് 5ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വ്വഹിക്കും. പി. പ്രകാശന്‍ വര്‍ക്കിംഗ് ചെയര്‍മാനും അഭിചന്ദ് …