കാസർകോട്: പൊലീസിൽ എസ്പി തലത്തിൽ അഴിച്ചു പണി. കണ്ണൂർ – കാസർകോട് എസ് പി പി ബാലകൃഷ്ണൻ നായരെ നോർത്ത് റേഞ്ച് വിജിലൻസ് എസ് പിയായി നിയമിച്ചു. കണ്ണൂർ – കാസർകോട് ക്രൈം ബ്രാഞ്ചിൽ കെ.വി വേണുഗോപാലിനെ എസ്പിയായി നിയമിച്ചു. കാസർകോട് അഡീഷണൽ എസ്പിയായ സി എം ദേവദാസിനെ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയായും നിയമിച്ചു. മറ്റു അഞ്ചു അഡീഷണൽ എസ്പിമാരെ പ്രമോഷനോടെ വിവിധ സ്ഥലങ്ങളിൽ എസ്പിമാരായും നിയമനം നൽകി.








