കാസർകോട്: പട്ടാപകല്‍ ഹൊസങ്കടിയില്‍ സ്‌കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. കുമ്പള ബംബ്രാണ സ്വദേശിയായ എ.സന്ദീപ് എന്ന സന്തു (31) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കേസിലെ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം മൂന്നേകാലോടെ ഹൊസങ്കടി ദേശീയപാത സര്‍വ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വര്‍ണ്ണമാലയാണ് സംഘം തട്ടിയെടുത്തത്. പ്രദേശത്തെ സി സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സഞ്ചരിച്ച വാഹനം തിരിച്ച റിഞ്ഞത്. മഞ്ചേശ്വരം എസ്ഐ രതീഷ്, എഎസ്ഐമാരായ സദൻ, അജിത്ത്, സിപിഒ നിധിൻ, സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.








