കാസര്‍കോട്: ടെയിൽ യാത്രക്കിടയില്‍ യാത്രക്കാരന്റെ ഐ ഫോണ്‍ കവര്‍ച്ച ചെയ്തു. എൻ മകജെ,പെര്‍ള ബങ്കപ്പദവ് ഹൗസില്‍ എം.അബ്ദുള്‍ അസീസിന്റെ ഫോണാണ് നഷ്ടമായത്. ഇന്നലെ (ബുധൻ) ആലുവയില്‍ നിന്നും മാവേലി എക്‌സ്പ്രസില്‍ കാസര്‍ക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു. പിന്നിലെ ജനറല്‍ കോച്ചിലായിരുന്നു യാത്ര. ട്രെയിൻ പുലര്‍ച്ചെ ഒരു മണിക്ക് ആലുവക്കും അങ്കമാലിക്കുമിടയിലെത്തിയപ്പോഴാണ് മൊബൈല്‍ഫോണ്‍ കവര്‍ച്ച ചെയ്തത്. കാസര്‍കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.







