കാസർകോട്: ഡിഗ്രി വിദ്യാർഥിനിയായ 19 കാരിയെ വീട്ടിനകത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മീപ്പുഗുരി, ചെട്ടി ഗദ്ദെയിലെ ഗിരീഷ് – ദീപിക ദമ്പതികളുടെ മകൾ പ്രത്യുക (19 )യാണ് മരിച്ചത് .ഇന്ന് (വ്യാഴം) ഉച്ചയോടെയാണ് പ്രത്യുകയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്ലസ് ടു കഴിഞ്ഞതിനുശേഷം മംഗ്ളൂരുവിലെ സ്വകാര്യ കോളേജിൽ മൂന്നുദിവസം മുമ്പാണ് ഡിഗ്രിക്ക് ചേർന്നത്. ഇന്ന് കോളേജിൽ പോയിരുന്നില്ല. കാസർകോട് ടൗൺ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഏക സഹോദരൻ: അത്യുക്.







