കാസര്‍കോട്: കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കടമ്പാര്‍, അംഗഡിപ്പദവ് സ്വദേശി ബിഎം അനില്‍ കുമാറിനെയാണ് കുമ്പള റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി അബ്ദുള്ളയും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് (വ്യാഴം ) രാവിലെ 6.45 മണിയോടെ അംഗഡിപ്പദവില്‍ വച്ചാണ് അറസ്റ്റ്. പ്രതിയില്‍ നിന്നു 1.35 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കുമ്പള റേഞ്ചില്‍ അഞ്ച് അബ്കാരി കേസുകള്‍ ഉള്ളതായി കൂട്ടിച്ചേര്‍ത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ജിതിന്‍, പി പ്രജിത്ത്, കണ്ണന്‍ കുഞ്ഞി, ഡ്രൈവര്‍ പിഎ ക്രിസ്റ്റിന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.







