സംസ്ഥാന ഐടിഐ കലോത്സവത്തിന് ബങ്കളത്ത് പ്രൗഢ തുടക്കം

കാസര്‍കോട്: സംസ്ഥാന ഇന്റര്‍ ഐടിഐ കലോത്സവത്തിന് മടിക്കൈ പഞ്ചായത്തിലെ ബങ്കളത്ത് പ്രൗഢോജ്വല തുടക്കം. പെണ്‍കുട്ടികളുടെ മോണോആക്ട്, ലളിതഗാനം എന്നീ ഇനങ്ങളിലെ മത്സരങ്ങളോടെയാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന കലോത്സവത്തിനു തുടക്കമായത്.
സംസ്ഥാനത്തെ 32 ഐടിഐകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. തേജസ്വിനി, പയസ്വിനി, ഉപ്പള,ഷിറിയ എന്നീ പേരുകളിലുള്ള വേദികളിലായി 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് 5ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വ്വഹിക്കും. പി. പ്രകാശന്‍ വര്‍ക്കിംഗ് ചെയര്‍മാനും അഭിചന്ദ് കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page