മംഗളൂരു: എന്‍ഡിപിഎസ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ വാറണ്ടുപ്രതിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് തെക്കില്‍ ഷാഫി മന്‍സിലിലെ മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്. മുഹമ്മദ് റഫീഖിനെതിരെ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് മംഗളൂരു സ്റ്റേഷനില്‍ കേസ് നിലവിണ്ടെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ക്കിടെ, പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കോടതി അയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു.
വാറണ്ടിന്റെ അടിസ്ഥാനത്തില്‍, ബുധനാഴ്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘവും മുഹമ്മദ് റഫീഖിനെ കണ്ടെത്തി പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.








