കാസർകോട്: വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ വലിയപറമ്പ, മാടക്കാലിലെ ശാരദ (81) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകിണറിൽ വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







