‘ആം എ തൂഫാന്‍ വാരിയര്‍’; ലഹരിക്കെതിരായ പോരാട്ട പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ പൊലീസ് വകുപ്പ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ എന്നിവ സംയുക്തമായി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ‘ആം എ തൂഫാന്‍ വാരിയര്‍’ ലഹരിക്കെതിരായ പോരാട്ട പരിപാടി സംഘടിപ്പിച്ചു. നഗരസഭ, പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജ്, സിബി എസ് ഇ വിദ്യാലയങ്ങള്‍, ആരോഗ്യ വകുപ്പ്, ഫയര്‍ ഫോഴ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, കല്ലട്ര മാഹിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പൊലീസ് മേധാവി ആര്‍ നിധിന്‍ രാജ് എന്നിവര്‍ തൂഫാന്‍ സന്ദേശം ചൊല്ലി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page