ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ളുടെ പശ്ചാത്തലത്തില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രം നീക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. നിയന്ത്രണം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് ഇതോടെ രാജ്യം മാറും. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ആശ്വാസമാകും. ഇക്കഴിഞ്ഞ 9ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണവും കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഒരു വര്‍ഷം ലഭിച്ചിരുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയിരുന്നു. നിയന്ത്രണം നീക്കിയതോടെ അടച്ചുപൂട്ടിയ വീണ്ടും തുറക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ ഊണിനും ചായയ്ക്കും മറ്റും വില വര്‍ധിപ്പിച്ചിരുന്നു.








