കസ്റ്റംസിന് കണ്ടെത്താനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണവേട്ട, എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1165 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ദുബൈയില്‍ നിന്ന് ഫ്‌ലൈ നാസ് വിമാനത്തില്‍ എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് പിടിയിലായത്. ലഗേജിനുള്ളിലെ എമര്‍ജന്‍സി ലാംപിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തുകയായിരുന്നു. 9 മണിയോടെയാണ് ഇയാള്‍ വിമാനമിറങ്ങി പുറത്തുവന്നത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണകടത്ത് പിടികൂടിയത്. അതേസമയം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ സ്വര്‍ണ കടത്ത് കണ്ടെത്താനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page