ബദിയഡുക്ക- മുള്ളേരിയ റോഡില്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ച് തെറുപ്പിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബദിയഡുക്ക- മുള്ളേരിയ റോഡില്‍ മുള്ളേരിയ ജിവിഎച്ച് എസ് എസ് റോഡ് ജംഗ്ഷനില്‍ കാറിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. അശ്രദ്ധയിലും അജാഗ്രതയിലും അതിവേഗതയിലും മനുഷ്യ ജീവന് അപകടം വരത്തക്ക രീതിയില്‍ കാറോടിച്ചുവെന്നതിനാണ് കേസ്.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുള്ളേരിയ, വിവേകാനന്ദ നഗറിലെ ശ്രിയാന്‍ (5), ദീക്ഷ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ദീക്ഷ. ദീക്ഷ ക്ലാസ് കഴിഞ്ഞതിനു ശേഷം അയല്‍ വീട്ടിലെ ശ്രീയാൻ എന്ന കുട്ടിയെ ഗജാനന പ്രീ പ്രൈമറി സ്‌കൂളില്‍ നിന്നു കൂട്ടി വരുന്നതിനിടയിലായിരുന്നു അപകടം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page