ആരിക്കാടി മുന്‍ ടോള്‍ പ്ലാസയില്‍ അപകടം പതിവായി; വാനിനു പിന്നില്‍ കാറിടിച്ച് 4 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള, ദേശീയപാതയിലെ മുന്‍ ആരിക്കാടി ടോള്‍ പ്ലാസയില്‍ അപകടം പതിവായി. ഇതിനകം ഒന്‍പതു അപകടങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെ മംഗ്‌ളൂരു ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരി കയായിരുന്ന വാനിനു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
നേരത്തെ ആരിക്കാടിയില്‍ ടോള്‍ പ്ലാസ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സ്ഥാപിച്ച ഹംപ് നീക്കം ചെയ്യാത്തതാണ് ഇത്തരത്തിലുള്ള അപകടത്തിനു ഇടയാക്കുന്നതെന്നു വാഹന യാത്രക്കാര്‍ പറയുന്നു. ഹംപ് ഉണ്ടെന്ന് അറിയാതെ എത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടുന്ന സമയത്താണ് പിന്നില്‍ നിന്നും എത്തുന്ന വാഹനം ഇടിച്ച് അപകടം ഉണ്ടാകുന്നതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page