നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: നീലേശ്വരത്ത് നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാതായി. കോട്ടപ്പുറം ഇടത്തറ ജുമാ മസ്‌ജിദ് ദർസിൽ താമസിച്ച് ഈ അദ്ധ്യയന വർഷം മുതൽ കോട്ടപ്പുറം സ്കൂളിൽ പഠിക്കുന്ന അൽ അമീൻ(13), മുഹമ്മദ് അമീൻ(13) എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഇവരെ കാണാതായത്. മറ്റു കുട്ടികളോട് നാട്ടിൽ പോകുന്നു എന്നറിയിച്ചാണ് ഇവർ നാടുവിട്ടതെന്നാണ് വിവരം. വൈകിട്ട് 7 മണിയോടെ തിരിച്ച് എത്താത്തതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്.
കണ്ടുകിട്ടുന്നവർ നീലേശ്വരം ജനമൈത്രി പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page