ബൈക്കിടിച്ച് പരിക്കേറ്റ മൊഗ്രാലിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. മൊഗ്രാല്‍, തഖ് വ നഗറിലെ കെവി ഹൗസില്‍ കെ.വി അബ്ദുല്‍ഖാദര്‍(78) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു ദിവസം മുമ്പ് മൊഗ്രാലില്‍ ഉണ്ടായ അപകടത്തിലാണ് അബ്ദുല്‍ ഖാദറിനു പരിക്കേറ്റത്. നടന്നു പോകുന്നതിനിടയില്‍ അമിത വേഗതയില്‍ എത്തിയ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നുവെന്നു പറയുന്നു.
ദീര്‍ഘകാലം മസ്‌ക്കറ്റിലായിരുന്നു അബ്ദുല്‍ ഖാദര്‍. ഭാര്യ: ഫാത്തിമ. മക്കള്‍: എംഎ മുഹമ്മദ് മാസ്റ്റര്‍, മുനീര്‍, മുബഷീര്‍, അസ്മ. മരുമക്കള്‍: റഷീദ (എരിയാല്‍), ശബ്‌ന (ആദൂര്‍), സഹ് റാന്‍ (ബിസിറോഡ് മംഗ്‌ളൂരു), മൊയ്തീന്‍ ഐഡിയല്‍. സഹോദരങ്ങള്‍: പരേതരായ കെ.വി അന്തുകുഞ്ഞി മൊഗ്രാല്‍, കുത്തിരിപ്പ് മുഹമ്മദ്, മറിയമ്മ, ആയിഷ. ഖബറടക്കം ഉച്ചയോടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. നിര്യാണത്തില്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി, മൊഗ്രാല്‍ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ്ബ് മൊഗ്രാല്‍, ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ മൊഗ്രാല്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page